സാം കറന്‍, ലിയാം ലിവിങ്സ്റ്റന്‍ പിടിഐ
Sports

'ഇംഗ്ലീഷ് സ്‌ക്രിപ്റ്റ്!'- ജയിച്ചു തുടങ്ങി പഞ്ചാബ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിന് തകര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: സീസണിലെ ആദ്യ പോരാട്ടം ജയിച്ചു കയറി പഞ്ചാബ് കിങ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 4 പന്തുകള്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റിനു തകര്‍ത്തു പഞ്ചാബ് ജയിച്ചു കയറി. 175 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 19.2 ഓവറില്‍ 177 റണ്‍സെടുത്താണ് വിജയം കണ്ടത്.

ഇംഗ്ലീഷ് കരുത്താണ് ടീമിനു ജയമൊരുക്കിയത്. പേസ് ഓള്‍ റൗണ്ടര്‍ സാം കറന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കളി പഞ്ചാബിന്റെ വരുതിയില്‍ നിര്‍ത്തിയത്. താരം ആറ് ഫോറും ഒരു സിക്‌സും സഹിതം 47 പന്തില്‍ 63 റണ്‍സെടുത്തു.

ഒപ്പം മറ്റൊരു ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റനിന്റെ ഇന്നിങ്‌സും നിര്‍ണായകമായി. 21 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം താരം 38 റണ്‍സ് വാരി പുറത്താകാതെ നിന്നു.

17 പന്തില്‍ പ്രഭുസിമ്രാന്‍ സിങ് 26 റണ്‍സെടുത്തും 16 പന്തില്‍ 22 റണ്‍സെടുത്തു ക്യാപ്റ്റന്‍ ശിഖര്‍ ധവാനും സ്‌കോറിലേക്ക് സംഭാവന നല്‍കി.

ഡല്‍ഹിക്കായി ഖലീല്‍ അഹമദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടക്കത്തില്‍ മികച്ച സ്‌കോറുമായി തുടങ്ങിയ ഡല്‍ഹി ഇടക്ക് തകര്‍ന്നു. പിന്നീട് അവസാന ഘട്ടത്തില്‍ അഭിഷേക് പൊരെല്‍ നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ഡല്‍ഹിയെ എത്തിച്ചത്.

താരം പത്ത് പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 32 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ 21 റണ്‍സെടുത്തു അക്ഷര്‍ പട്ടേലും തിളങ്ങി. താരം രണ്ട് ഫോറും ഒരു സിക്സും നേടി.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 21 പന്തില്‍ 29 റണ്‍സെടുത്തു. സഹ ഓപ്പണര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 12 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 20 റണ്‍സും കണ്ടെത്തി.

25 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കാനിറങ്ങിയ ക്യാപ്റ്റന്‍ ഋഷഭ് പന്തി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം മുന്നോട്ടു പോയില്ല. താരം 13 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 18 റണ്‍സുമായി മടങ്ങി.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. കഗിസോ റബാഡ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT