ലിസാഡ് വില്ല്യംസ് ട്വിറ്റര്‍
Sports

ബാറ്റര്‍ക്ക് പകരം പേസര്‍! ദക്ഷിണാഫ്രിക്കന്‍ താരം ലിസാഡ് വില്ല്യംസ് ഡല്‍ഹിയില്‍

ദക്ഷിണാഫ്രിക്കക്കയായി രണ്ട് ടെസ്റ്റും നാല് ഏകദിന മത്സരങ്ങളും 11 ടി20 പോരാട്ടങ്ങളും കളിച്ച താരമാണ് ലിസാഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന്റെ പകരക്കാരനെ ഒടുവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലിസാഡ് വില്ല്യംസിനെയാണ് ബ്രൂക്കിന്റെ പകരക്കാരനായി ഡല്‍ഹി ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്.

ദക്ഷിണാഫ്രിക്കക്കയായി രണ്ട് ടെസ്റ്റും നാല് ഏകദിന മത്സരങ്ങളും 11 ടി20 പോരാട്ടങ്ങളും കളിച്ച താരമാണ് ലിസാഡ്. സമീപ കാലത്ത് ദക്ഷിണാഫ്രിക്ക ടി20 ചാലഞ്ച് പോരാട്ടത്തില്‍ 9 കളികളില്‍ നിന്നു 15 വിക്കറ്റുകള്‍ നേടി താരം ഫോമില്‍ നില്‍ക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ ബൗളിങിലാണ് ഡല്‍ഹിക്ക് വൈവിധ്യക്കുറവുള്ളത്. മികച്ച ബാറ്റിങ് നിരയുള്ളതിനാല്‍ തന്നെയാണ് ബാറ്റര്‍ക്ക് പകരം അവര്‍ ബൗളറെ ഇറക്കുന്നത്. ഐപിഎല്ലിലെ ഈ സീസണ്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ബ്രൂക് ഇത്തവണ ഐപിഎല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയത്. മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്നാണ് താരം ഫെബ്രുവരിയില്‍ ഐപിഎല്‍ കളിക്കാനില്ലെന്നു വ്യക്തമാക്കിയത്.

എന്നാല്‍ പകരക്കാരനെ ഡല്‍ഹി അന്ന് പ്രഖ്യാപിച്ചിരുന്നില്ല. നാല് കോടി മുടക്കിയാണ് ഡല്‍ഹി ബ്രൂക്കിനെ സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT