ധോനിയും പന്തും പിടിഐ
Sports

അര്‍ധ സെഞ്ച്വറി, ആദ്യ ജയം; പിന്നാലെ പന്തിന് 12 ലക്ഷം പിഴ

ഈ സീസണില്‍ പിഴ ശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തിലെ ജയത്തിലൂടെ വിജയ വഴിയിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഹാപ്പിയായി. എന്നാല്‍ മത്സരത്തിനു പിന്നാലെ ക്യാപ്റ്റന്‍ ഋഷഭ് പന്തിനു പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിനാണ് താരത്തിനു പിഴ ശിക്ഷ ലഭിച്ചത്.

നിശ്ചിത സമയത്ത് ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ സാധിച്ചില്ലെന്നു കണ്ടെത്തിയാണ് നടപടി. താരം 12 ലക്ഷം രൂപ പിഴയൊടുക്കണം. ഈ സീസണില്‍ പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് പന്ത്. നേരത്തെ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലിനും പിഴ ലഭിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാനമായിരുന്നു ഡല്‍ഹി. ചെന്നൈ തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച ടീമും. മൂന്നാം പോരില്‍ ഡല്‍ഹി ജയം പിടിച്ചു. ഒപ്പം പന്ത് ഫോമിലെത്തിയതും അവര്‍ക്ക് ഇരട്ടി മധുരമായി. പന്ത് 32 പന്തില്‍ 51 റണ്‍സുമായി തിളങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

SCROLL FOR NEXT