റോബിന്‍ മിന്‍സ് ട്വിറ്റര്‍
Sports

3.60 കോടിയ്ക്ക് ഗുജറാത്ത് സ്വന്തമാക്കിയ താരം; റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്

ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള താരം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തില്‍ നിന്നു ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തിയ യുവ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്. പരിശീലന ശേഷം തിരിച്ചു ബൈക്കില്‍ വരുമ്പോഴാണ് അപകടം.

ഇക്കഴിഞ്ഞ ഐപിഎല്‍ താര ലേലത്തിലാണ് താരം ശ്രദ്ധേയനായത്. മൂന്ന് കോടി 60 ലക്ഷത്തിനു ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കിയതാണ് ശ്രദ്ധേയമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരത്തിന്റെ കാവസാക്കി സൂപ്പര്‍ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ചു നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. താരത്തിനേറ്റ പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും റോബിന്‍ മിന്‍സിന്റെ പിതാവ് വ്യക്തമാക്കി.

ഐപിഎല്‍ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് താരത്തിന്റെ മുട്ടിനടക്കം പരിക്കേറ്റത്. എങ്കിലും പരിക്കു സാരമുള്ളതല്ലാത്തതിനാല്‍ ഉടന്‍ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!