സ്പെഷ്യല്‍ ജേഴ്സി ട്വിറ്റര്‍
Sports

പ്രചോദനം മോഹന്‍ ബഗാന്‍; ലഖ്‌നൗ നാളെ ഇറങ്ങും സ്‌പെഷ്യല്‍ ജേഴ്‌സിയില്‍

മോഹന്‍ ബഗാന്റെ ജേഴ്‌സിയോടു സാമ്യമുള്ളതാണ് ടീം അണിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം അണിയുക സ്‌പെഷ്യല്‍ ജേഴ്‌സി. കൊല്‍ക്കത്ത ഫുട്‌ബോള്‍ വമ്പന്‍മാരായ മോഹന്‍ ബഗാന്റെ ജേഴ്‌സിയോടു സാമ്യമുള്ളതാണ് ടീം അണിയുന്നത്. കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ കരുത്തരുടെ ജേഴ്‌സിയില്‍ നിന്നുള്ള പ്രചോദനമാണ് നിറത്തില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ സീസണിലും ടീം ഇത്തരത്തിലുള്ള ജേഴ്‌സി അണിഞ്ഞു കളിക്കാനിറങ്ങിയിട്ടുണ്ട്. നാളെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മോഹന്‍ ബഗാന്‍ ഉടമയായ സഞ്ജീവ് ഗോയങ്ക ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവില്‍ തുടര്‍ വിജയങ്ങള്‍ക്കു ശേഷം ഇരു ടീമുകളും അവസാന പോരാട്ടം തോറ്റാണ് നേര്‍ക്കുനേര്‍ വരുന്നത്. ജയത്തോടെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുകയാണ് ഇരു ടീമുകളും മുന്നില്‍ കാണുന്നത്. വൈകീട്ട് 3.30നാണ് പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്