ബുംറ പിടിഐ
Sports

ബുംറയുടെ പേസ്, കണക്കുകൂട്ടല്‍ തെറ്റി ഗുജറാത്ത്; മുംബൈക്ക് ജയിക്കാന്‍ 169 റണ്‍സ്

45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സീസണിലെ ആദ്യ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ 169 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മുംബൈ മികച്ച ബൗളിങിലൂടെ ഗുജറാത്തിനെ പിടിച്ചുകെട്ടി. 39 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (22 പന്തില്‍ 31), വൃദ്ധിമാന്‍ സാഹ (19), അസ്മതുള്ള ഒമര്‍സായ് (17), ഡേവിഡ് മില്ലര്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്ത രാഹുല്‍ തേവാടിയയാണ് സ്‌കോര്‍ ഈ നിലയിലേക്ക് എത്തിച്ചത്.

മുംബൈ നിരയില്‍ ജസ്പ്രിത് ബുംറ മികച്ച ബൗളിങ് പുറത്തെടുത്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജെറാര്‍ഡ് കോറ്റ്‌സി രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെ​ഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോ​ഗ്യ ​ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്‍നാടന്‍