സാം കറന്‍ ട്വിറ്റര്‍
Sports

അമ്പയറോട് ഉടക്കി; സാം കറന് പിഴ ശിക്ഷ

ആര്‍സിബി ക്യാപ്റ്റന്‍ ഡുപ്ലെസിക്കും പിഴ

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: പഞ്ചാബ് കിങ്‌സ് നായകന്‍ സാം കറന് പിഴ. കറന്‍ മാച്ച് ഫീസിന്റെ 50 ശതമാനം പിഴയൊടുക്കണം. അമ്പയറുടെ തീരുമാനത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് കറന് വിനയായത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമ്പയറോടു കറന്‍ അതൃപ്തി രേഖപ്പെടുത്തിയത്. ഇതാണ് ഐപിഎല്ലിന്റെ നിയമ ലംഘനമായി കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് പഞ്ചാബ് പരാജയപ്പെട്ടത്. തുടര്‍ച്ചയായി നാലാം മത്സരമാണ് പഞ്ചാബ് പരാജയപ്പെടുന്നത്. പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങള്‍ അവര്‍ക്ക് നിര്‍ണായകം.

അതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഓവറുകള്‍ തീര്‍ക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു സാധിച്ചില്ല. ഇതോടെ അവരുടെ നായകന്‍ ഫാഫ് ഡുപ്ലെസിക്കും പിഴ ശിക്ഷയുണ്ട്. കുറഞ്ഞ ഓവര്‍ നിരക്കിനു ഡുപ്ലെസി 12 ലക്ഷം പിഴയൊടുക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT