പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളിലെ ഇംഗ്ലീഷ് താരങ്ങള്‍ ട്വിറ്റര്‍
Sports

ജയം വേണം, പഞ്ചാബിനും രാജസ്ഥാനും; കനക്കും പോരാട്ടം

രാജസ്ഥാന്‍ അഞ്ചാം പോരാട്ടത്തില്‍ പരാജയമേറ്റു വാങ്ങി. പഞ്ചാബും അവസാന കളി തോറ്റാണ് വരുന്നത്

സമകാലിക മലയാളം ഡെസ്ക്

മുല്ലന്‍പുര്‍: വിജയ വഴിയില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണും കൂട്ടരും ഇന്നിറങ്ങും. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. തുടരെ നാല് വിജയങ്ങള്‍ സ്വന്തമാക്കി കുതിച്ചെത്തിയ രാജസ്ഥാന്‍ അഞ്ചാം പോരാട്ടത്തില്‍ പരാജയമേറ്റു വാങ്ങി. പഞ്ചാബും അവസാന കളി തോറ്റാണ് വരുന്നത്. ജയിക്കാനുള്ള ആഗ്രഹത്തിലാണ് അവരും.

നിലവില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന രാജസ്ഥാന് പക്ഷേ അവസാന മത്സരം വലിയ പാഠമാണ്. ഡെത്ത് ഓവര്‍ ബൗളിങ് അവര്‍ക്ക് തലവേദനയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടം അവരുടെ കൈയിലിരുന്നതാണ്. ബൗളര്‍മാരുടെ പിടിപ്പുകേടാണ് പരാജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഫോമിലേക്കെത്താതും അവര്‍ക്ക് തലവേദനയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറുഭാഗത്ത് ലിയാം ലിവിങ്‌സ്റ്റന്റെ പരിക്കാണ് പഞ്ചാബിനെ കുഴയ്ക്കുന്നത്. ലിവിങ്‌സറ്റനു പകരം സിക്കന്ദര്‍ റാസ ഇന്നു കൡച്ചേക്കും. ജോണി ബെയര്‍സ്‌റ്റോ അടക്കമുള്ള താരങ്ങള്‍ ഫോമിലേക്കെത്താതു പഞ്ചാബിനെ നിരാശപ്പെടുത്തുന്നു. സാം കറന്‍ അടക്കമുള്ളവരുടെ ഓള്‍ റൗണ്ട് മികവ് ഇത്തവണ ക്ലച് പിടിക്കുമെന്ന പ്രതീക്ഷയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT