പഞ്ചാബിനു ജയം സമ്മാനിച്ച ശശാങ്ക് സിങ്, അശുതോഷ് ശര്‍മ എന്നിവര്‍ ട്വിറ്റര്‍
Sports

ജയം, അഞ്ചില്‍ പഞ്ചാബ്; തലപ്പത്ത് കൊല്‍ക്കത്ത

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ നില മെച്ചപ്പെടുത്തി പഞ്ചാബ് കിങ്സ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: തോല്‍വി മുന്നില്‍ കണ്ട പോരാട്ടത്തില്‍ പുതുമുഖ താരങ്ങളുടെ മികവില്‍ ജയിച്ചു കയറി പഞ്ചാബ് കിങ്‌സ് രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം മൂന്ന് വിക്കറ്റിനു ജയിച്ച അവര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.

നാല് കളികളില്‍ നിന്നു രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് പഞ്ചാബിനുള്ളത്. തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഒന്നും രണ്ടും സ്ഥാനത്ത്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്ത് കൊല്‍ക്കത്ത മുന്നില്‍ നില്‍ക്കുന്നു. 2.518 ആണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ്. രാജസ്ഥാന് 1.249.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മൂന്നാം സ്ഥാനത്ത്. നാലാമത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും.

ഒരു മത്സരവും ജയിക്കാത്ത മൂന്നില്‍ മൂന്നും തോറ്റ മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും അവസാന സ്ഥാനത്ത്. ഇതുവരെ ഒരു മത്സരവും ജയിക്കാത്ത ഏക ടീമും മുംബൈ തന്നെ. ഡല്‍ഹി ഒന്‍പതാം സ്ഥാനത്തും ബംഗളൂരു എട്ടാമതും ഹൈദരാബാദ് ഏഴാം സ്ഥാനത്തും ഗുജറാത്ത് ആറാമതും നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം