പ്രഭ്‍സിമ്രാന്‍ സിങ് പിടിഐ
Sports

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പഞ്ചാബ് കിങ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്ലിലെ തങ്ങളുടെ അവസാന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് വിജയ ലക്ഷ്യം വച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സാം കറനും മടങ്ങിയതോടെ പഞ്ചാബിനെ ജിതേഷ് ശര്‍മയാണ് നയിക്കുന്നത്. നിശ്ചിത ഓവറില്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തു.

ഓപ്പണര്‍മാരായ അഥര്‍വ ടൈഡെ- പ്രഭ്‌സിമ്രാന്‍ സിങ് സഖ്യം മികച്ച തുടക്കമാണ് പഞ്ചാബിനു നല്‍കിയത്. ആദ്യ വിക്കറ്റ് നഷ്ടമായത് 97 റണ്‍സില്‍.

പ്രഭ്‌സിമ്രാന്‍ അര്‍ധ സെഞ്ച്വറി നേടി. താരം 45 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം 71 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഥര്‍വ 27 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സ് വാരി. റിലി റൂസോ, ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.

റൂസോ 24 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 49 റണ്‍സ് അടിച്ചെടുത്തു. ജിതേഷ് പുറത്താകാതെ രണ്ട് വീതം സിക്‌സും ഫോറും സഹിതം 15 പന്തില്‍ 32 റണ്‍സ് വാരി.

ഹൈദരാബാദിനായി ടി നടരാജന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, വിജയ്കാന്ത് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു