ഗ്രൗണ്ടില്‍ മഴയും ആലിപ്പഴ വര്‍ഷവും ട്വിറ്റര്‍
Sports

ക്രീസില്‍ കോഹ്‌ലി; 10 ഓവറില്‍ മഴ, ആലിപ്പഴം വീഴ്ച; ബംഗളൂരു- പഞ്ചാബ് പോര് നിര്‍ത്തി

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ഐപിഎല്‍ പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തി. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങിനു ഇറങ്ങിയ ബംഗളൂരു പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗളൂരുവിനായി രജത് പടിദാര്‍ അര്‍ധ സെഞ്ച്വറി നേടി മടങ്ങി. താരം 23 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും സഹിതം 55 റണ്‍സെടുത്തു മടങ്ങി. കളി നിര്‍ത്തുമ്പോള്‍ 23 പന്തില്‍ 42 റണ്‍സുമായി വിരാട് കോഹ്‌ലി ക്രീസില്‍ നില്‍ക്കുന്നു. രണ്ട് സിക്‌സും നാല് ഫോറും സഹിതമാണ് കോഹ്‌ലി ബാറ്റിങ് തുടരുന്നത്.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (9), വില്‍ ജാക്‌സ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി വിദ്വത് കവേരപ്പ രണ്ട് വിക്കറ്റുകള്‍ നേടി. സാം കറന്‍ ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT