ഋഷഭ് പന്ത്  ട്വിറ്റര്‍
Sports

കസറി പന്ത്! തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി; ചെന്നൈക്ക് താണ്ടാന്‍ 192 റണ്‍സ്

തിളങ്ങി വാര്‍ണര്‍, പൃഥ്വി ഷാ

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ അവര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.

തിരിച്ചു വരവിലെ രണ്ട് മത്സരങ്ങളിലെ നിരാശ അവസാനിപ്പിച്ച് അര്‍ധ സെഞ്ച്വറിയുമായി ഋഷഭ് പന്ത് ഫോമിലേക്ക് മടങ്ങിയെത്തി എന്നതാണ് ഡല്‍ഹിയെ സന്തോഷിപ്പിക്കുന്നത്. 32 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം പന്ത് 51 റണ്‍സെടുത്തു.

ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹിക്ക് സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ പൃഥ്വി ഷാ- ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്നു 93 റണ്‍സ് ഓപ്പണങില്‍ ചേര്‍ത്തു. വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 35 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 52 റണ്‍സെടുത്തു. പൃഥ്വി 27 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 43 റണ്‍സും അടിച്ചെടുത്തു. പിന്നാലെയാണ് പന്തിന്റെ മികച്ച ബാറ്റിങ്.

മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ 18 റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ അക്ഷര്‍ പട്ടേല്‍ (7), അബിഷേക് പൊരേല്‍ (9) എന്നിവര്‍ പുറത്താകാതെ നിന്നു.

ചെന്നൈക്കായി മതീഷ പതിരന മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. മുസ്തഫിസുര്‍ റഹ്മാന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

SCROLL FOR NEXT