ഡെവാള്‍ഡ് ബ്രെവിസ് എക്സ്
Sports

ബ്രെവിസ്, ഉർവിൽ പട്ടേൽ, ആയുഷ് മാത്രെ... 'പകരക്കാരുടെ' വെടിക്കെട്ട്! ചെന്നൈയ്ക്ക് 230 റൺസ്

ബാറ്റിങിനെത്തിയവരെല്ലാം സിക്‌സടിച്ചു. ഇന്നിങ്‌സില്‍ പിറന്നത് 15 സിക്‌സുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നിശ്ചിത ഓവറില്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇറങ്ങിയവരെല്ലാം സിക്‌സടിച്ച ഇന്നിങ്‌സ് എന്ന പ്രത്യേകതയും സിഎസ്‌കെ ബാറ്റിങിന്റെ സവിശേഷതയായി. ടോസ് നേടി സിഎസ്‌കെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ചെന്നൈ ഇത്തവണ പകരക്കാരായി കൊണ്ടു വന്ന മൂന്ന് താരങ്ങളും തകര്‍പ്പനടികളുമായി കളം വാണതോടെയാണ് അവരുടെ സ്‌കോര്‍ കുതിച്ചത്. ഡെവാള്‍ഡ് ബ്രവിസ് അര്‍ധ സെഞ്ച്വറി നേടി.

ബ്രെവിസ് 23 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം 57 റണ്‍സ് അടിച്ചെടുത്തു. ആയുഷ് മാത്രെ 17 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 34 റണ്‍സ് അടിച്ചു. ഉര്‍വില്‍ പട്ടേല്‍ 2 സിക്‌സും 3 ഫോറും സഹിതം 19 പന്തില്‍ 37 റണ്‍സും വാരി.

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും അര്‍ധ ശതകം നേടി. താരം 35 പന്തില്‍ 52 റണ്‍സെടുത്തു. 6 ഫോറും 2 സിക്‌സും താരം പറത്തി. ശിവം ദുബെ 8 പന്തില്‍ 2 സിക്‌സുകള്‍ സഹിതം 17 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ പുറത്താകാതെ 18 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 21 റണ്‍സും അടിച്ചു.

ഗുജറാത്ത് ബൗളര്‍മാരില്‍ പ്രസിദ്ധ് കൃഷ്ണ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. സായ് കിഷോര്‍, റാഷിദ് ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT