രോ​ഹിത് ശർമ, ഹർദിക് പാണ്ഡ്യ എക്സ്
Sports

ഹർദിക് പാണ്ഡ്യ കളിക്കില്ല, മുംബൈ ഇന്ത്യൻസിനെ രോഹിത് നയിക്കുമോ? കാരണം ഇത്...

മാർച്ച് 23ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങുക ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ഇല്ലാതെ. പകരം ഈ മത്സരത്തിൽ രോഹിത് ശർമ ടീമിനെ നയിച്ചേക്കുമെന്നാണ് പ്രതീക്ഷ. ഈ സീസണിലെ ഐപിഎൽ പോരാട്ടം മാർച്ച് 22 മുതലാണ്. 23നാണ് മുംബൈ ആദ്യ പോരിനിറങ്ങുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ടീമിന്റെ ആദ്യ പോരാട്ടം.

ഈ മത്സരമാണ് ​​ഹർദികിനു നഷ്ടമാകുക. ​മാർച്ച് 29നു ​ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈയുടെ രണ്ടാം പോരാട്ടം. ഈ മത്സരത്തിൽ ഹർദിക് തിരിച്ചെത്തും.

കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റുകളുടെ പേരിൽ ഹർദികിനു ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതാണ് ആദ്യ മത്സരത്തിൽ ഇറങ്ങുന്നതിനു ഇത്തവണ തടസമായത്. ​ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കൃത്യ സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാത്തതിനെ തുടർന്നാണ് താരം നടപടി നേരിട്ടത്.

കഴിഞ്ഞ സീസണിൽ ഇത്തരത്തിൽ മൂന്ന് തവണ ഹർദിക് പിഴവ് ആവർത്തിച്ചു. അങ്ങനെ വന്നാൽ ടീം ക്യാപ്റ്റനു ഒരു മത്സരത്തിൽ വലിക്ക് വരും. പുറമേ 30 ലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞ സീസണിൽ മുംബൈയ്ക്ക് ​ഗ്രൂപ്പ് ​ഘട്ടം കടക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പുതിയ സീസണിലെ ആദ്യ പോരിൽ ക്യാപ്റ്റനു വിലക്ക് വന്നത്.

​ആദ്യ പോരിൽ ഹർദിക് കളിക്കാത്ത സാഹചര്യത്തിൽ രോഹിത് വീണ്ടും ടീമിനെ നയിക്കുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. എന്നാൽ ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ്, നായകനായി ടീമിനെ നയിച്ച് മുൻ പരിചയമുള്ള പേസർ ജസ്പ്രിത് ബുംറ എന്നിവരും സാധ്യതയിൽ മുന്നിലുണ്ട്.

കഴിഞ്ഞ സീസൺ തുടക്കത്തിലാണ് രോഹിതിനെ മാറ്റി ഹർദികിനെ മുംബൈ ക്യാപ്റ്റനാക്കിയത്. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായാണ് ​ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹർദികിനെ പൊന്നിൻ വില കൊടുത്ത മുംബൈ ടീമിലെത്തിച്ചത്. പിന്നാലെ നായകനുമാക്കി. എന്നാൽ പരിതാപകരമായിരുന്നു കഴിഞ്ഞ സീസണിൽ ടീമിന്റെ പ്രകടനം. ഇതോടെ മുംബൈ ആരാധകരും ഹർദികിനെതിരെ രം​ഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

SCROLL FOR NEXT