കെവിന്‍ പീറ്റേഴ്‌സന്‍ എക്സ്
Sports

കെവിന്‍ പീറ്റേഴ്‌സന്‍ വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സില്‍; പുതിയ റോള്‍...

ഡല്‍ഹി, ഇംഗ്ലണ്ട് ടീമുകളുടെ ക്യാപ്റ്റനായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തിരിച്ചെത്തുന്നു. ഇത്തവണ ടീമിന്റെ മെന്ററായാണ് വരുന്നത്. ഡല്‍ഹിക്കായി ഐപിഎല്‍ കളിച്ച താരമാണ് 44കാരന്‍.

ഹേമങ് ബദാനിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. മാത്യു മോട്ടാണ് അസിസ്റ്റന്റ് പരിശീലകന്‍. മുനാഫ് പട്ടേല്‍ ബൗളിങ് കോച്ചുമാണ്. ഇവര്‍ക്കൊപ്പമാണ് പീറ്റേഴ്‌സനും ചേരുന്നത്.

2009 മുതല്‍ 2016 വരെ 5 സീസണുകളിലായി മൂന്ന് ഫ്രാഞ്ചൈസികളിലായി കളിച്ച താരമാണ് പീറ്റേഴ്‌സന്‍. ഡല്‍ഹിയെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) 17 മത്സരങ്ങളില്‍ താരം നയിച്ചിട്ടുമുണ്ട്. 2014 സീസണിലാണ് താരം ഡല്‍ഹിയെ നയിച്ചത്. എന്നാല്‍ ആ സീസണില്‍ രണ്ട് ജയം മാത്രമാണ് ടീമിനുണ്ടായിരുന്നത്.

ഇംഗ്ലണ്ടിനെ 15 മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനേയും 2008ല്‍ പീറ്റേഴ്‌സന്‍ നയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും