ധരംശാല സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ് എക്സ്
Sports

കനത്ത ജാഗ്രതയില്‍ രാജ്യം; ധരംശാലയിലെ ഐപിഎല്‍ മത്സരം മാറ്റി

പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് നേര്‍ക്കുനേര്‍ വരുന്ന മെയ് 11ലെ പോരാട്ടത്തിന്റെ വേദിയാണ് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പോരാട്ടത്തിന്റെ വേദിയിലും മാറ്റം. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഈ മാസം 11നു നടക്കേണ്ട ഐപിഎല്‍ പോരാട്ടത്തിന്റെ വേദി മാറ്റി.

ധരംശാലയിലായിരുന്നു നേരത്തെ വേദി നിശ്ചയിച്ചിരുന്നത്. മത്സരം അഹമ്മദാബാദിലേക്കാണ് മാറ്റിയത്. വേദി മാറ്റം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. ധരംശാലയിലെ വിമാനത്താവളവും അടച്ചവയിലുണ്ട്. ഇതോടെയാണ് മത്സരം മാറ്റാന്‍ തീരുമാനിച്ചത്.

നിലവില്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗങ്ങള്‍ ധരംശാലയിലുണ്ട്. വിമാനത്താവളം അടച്ചതോടെ ടീമുകളെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതു സംബന്ധിച്ചു ഇതുവരെ വ്യക്തത വന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT