മിച്ചൽ മാർഷും എയ്‍ഡൻ മാർക്രവും ബാറ്റിങിനിടെ എക്സ്
Sports

IPL 2025- 21 പന്തില്‍ 50 അടിച്ച് മിച്ചല്‍ മാര്‍ഷ്; ഡല്‍ഹിക്കെതിരെ പന്തിന്റെ ലഖ്‌നൗവിന് മിന്നല്‍ തുടക്കം

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് തിരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മിന്നലടികളുമായി ഋഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. താരം 21 പന്തില്‍ 50ല്‍ എത്തി. 4 സിക്‌സും 5 ഫോറും സഹിതമാണ് മാര്‍ഷിന്റെ അര്‍ധ സെഞ്ച്വറി.

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റാണ് ലഖ്‌നൗവിനു നഷ്ടമായത്. താരത്തെ വിപ്രജ് നിഗമാണ് മടക്കിയത്. എന്നാല്‍ പിന്നാലെ എത്തിയ നിക്കോളാസ് പുരാന്‍ നിഗമിന്റെ ഒറ്റ ഓവറില്‍ മൂന്ന് സിക്‌സുകള്‍ തൂക്കി. ഇതേ ഓവറില്‍ മിച്ചല്‍ മാര്‍ഷും ഒരു സിക്‌സടിച്ചു. ഈയോവറില്‍ താരം 4 സിക്‌സുകള്‍ വഴങ്ങി.

ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 6 ഫോറും 5 സിക്സും സഹിതം 31 പന്തില്‍ 64 റണ്‍സുമായി മാര്‍ഷും 16 പന്തില്‍ 35 റണ്‍സുമായി നിക്കോളാസ് പുരാനാണ് മാര്‍ഷിനൊപ്പം. താരം 3 വീതം സിക്‌സും ഫോറും സഹിതമാണ് പുരാന്റെ വെടിക്കെട്ട്. 10 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിലാണ് എൽഎസ്ജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT