ജോസ് ബട്ലർ എക്സ്
Sports

ഐപിഎൽ മെയ് 15ന് പുനരാരംഭിക്കും? വിദേശ താരങ്ങളെ ബിസിസിഐ തിരിച്ചു വിളിക്കുന്നു

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിയ ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ നിര്‍ത്തി വച്ചതിനു പിന്നാലെ സ്വന്തം നാടുകളിലേക്ക് മടങ്ങിയ വിദേശ താരങ്ങളെ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി ബിസിസിഐ. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് വിദേശ താരങ്ങളെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ടൂര്‍ണമെന്റ് ഉടനെ തുടങ്ങാനുള്ള നീക്കത്തിലാണ് ബിസിസിഐ.

ഇതോടെയാണ് ബിസിസിഐ താരങ്ങളെ തിരികെ വിളിച്ചത്. ഫ്രാഞ്ചൈസികളും താരങ്ങളെ തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ടൂര്‍ണമെന്റ് എന്നു തുടങ്ങുമെന്നു ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പുനരാരംഭിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്കായി ബിസിസിഐ കാത്തു നില്‍ക്കുകയാണെന്നു വിവരമുണ്ട്.

സര്‍ക്കാര്‍ അനുമതി കിട്ടുന്ന മുറയ്ക്ക് ഐപിഎല്‍ തുടങ്ങാമെന്ന തീരുമാനത്തിലാണ് ബിസിസിഐ. ഈ മാസം 15 മുതല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'