മാർക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് ആ​ഘോഷിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം പിടിഐ
Sports

IPL 2025: ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജു മടങ്ങിയെത്തി, മൊഹാലിയിൽ 'റോയൽസ് ഓൾറൗണ്ട്'!

ജോഫ്ര ആർച്ചർക്ക് മൂന്ന് വിക്കറ്റുകൾ

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: തുടരെ രണ്ട് ആധികാരിക ജയങ്ങളുമായി നിന്ന പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റനായി തിരിച്ചെത്തിയ സഞ്ജു വിജയത്തോടെ തിരിച്ചു വരവ് ആഘോഷിച്ചു. രാജസ്ഥാന്റെ തുടരെ രണ്ടാം ജയമാണിത്. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വിയും. 50 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് രാജസ്ഥാന്‍ ആഘോഷിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് കണ്ടെത്തി. ജയം തേടിയിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു.

പഞ്ചാബിനായി നേഹല്‍ വധേര അര്‍ധ സെഞ്ച്വറി നേടി. താരം 41 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 62 റണ്‍സെടുത്തു. 21 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പിടിച്ചു നിന്ന മറ്റൊരു താരം.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിനെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ ഞെട്ടിച്ചു. പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ആര്‍ച്ചര്‍ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കി ഗോള്‍ഡന്‍ ഡക്കില്‍ മടക്കി.

അവിടെ തീര്‍ന്നില്ല. ഒന്നാം ഓവറിലെ അവസാന പന്തില്‍ മിന്നും ഫോമിലുള്ള ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി. രണ്ട് ഫോറടിച്ച് അയ്യര്‍ നിലയുറപ്പിക്കാന്‍ തുനിയവേയാണ് പുറത്താകല്‍. ശ്രേയസ് 10 റണ്‍സുമായി മടങ്ങി. പഞ്ചാബ് ഒരു ഘട്ടത്തില്‍ 4 വിക്കറ്റിനു 43 റണ്‍സെന്ന നിലയിലെത്തി.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നേഹല്‍ വധേര, ഗ്ലെന്‍ മാക്‌സ്‌വെല്‍ സഖ്യം നിലയുറപ്പിച്ച് പൊരുതിയതോടെ അവര്‍ വീണ്ടും വിജയ പ്രതീക്ഷയിലെത്തി. ഇരുവരും 88 റണ്‍സ് ചേര്‍ത്തു നില്‍ക്കുന്നതിനിടെ മാക്‌സ്‌വെല്ലിനെ മഹീഷ് തീക്ഷണ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഹസരംഗ വധേരയേയും പുറത്താക്കി. പിന്നീട് ആരും പൊരുതിയില്ല.

രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. സന്ദീപ് ശര്‍മ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. കുമാര്‍ കാര്‍ത്തികേയ, ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. സഹ ഓപ്പണറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരും ബാറ്റിങില്‍ തിളങ്ങി.

45 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം യശസ്വി 67 റണ്‍സെടുത്തു. സഞ്ജു 6 ഫോറുകള്‍ സഹിതം 26 പന്തില്‍ 38 റണ്‍സ് അടിച്ചു. റിയാന്‍ പരാഗ് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു.

ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് തിളങ്ങിയ മറ്റൊരു താരം. 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം ഹെറ്റ്‌മെയര്‍ 20 റണ്‍സെടുത്തു മടങ്ങി. ധ്രുവ് ജുറേല്‍ 5 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു.

പഞ്ചാബിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം