
കണ്ണൂർ: മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്നു. രണ്ട് തവണ ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ കേരള പൊലീസ് ടീം അംഗവുമായിരുന്നു. കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസ കാലത്ത് പയ്യന്നൂർ കോളജ് ടീം അംഗവുമായിരുന്നു.
പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല ടീം അംഗവുമായിരുന്നു.
1986ൽ ഹവിൽദാറായാണ് കേരള പൊലീസിൽ ചേർന്നത്. യു ഷറഫലി, വിപി സത്യൻ, ഐഎം വിജയൻ, സിവി പാപ്പച്ചൽ, കെടി ചാക്കോ, ഹബീബ് റഹ്മാൻ എന്നിവർക്കൊപ്പം പൊലീസ് ടീമിനായി മിന്നും പ്രകടനം നടത്തിയ താരമാണ് ബാബുരാജ്. 2008ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടി. 2020ലാണ് കേരള പൊലീസിൽ നിന്നു വിരമിച്ചത്.
ഭാര്യ: പുഷ്പ യു. മക്കൾ: സുജിൻ രാജ് (ബംഗളൂരു), സുബിൻ രാജ് (വിദ്യാർഥി). സംസ്കാരം നാളെ രാവിലെ 11നു മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക