
മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ബാറ്റിങുമായി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് കണ്ടെത്തി. പഞ്ചാബിന് ജയിക്കാന്‍ 206 റണ്‍സ്.
ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. സഹ ഓപ്പണറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരും ബാറ്റിങില്‍ തിളങ്ങി.
45 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം യശസ്വി 67 റണ്‍സെടുത്തു. സഞ്ജു 6 ഫോറുകള്‍ സഹിതം 26 പന്തില്‍ 38 റണ്‍സ് അടിച്ചു. റിയാന്‍ പരാഗ് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു.
ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് തിളങ്ങിയ മറ്റൊരു താരം. 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം ഹെറ്റ്‌മെയര്‍ 20 റണ്‍സെടുത്തു മടങ്ങി. ധ്രുവ് ജുറേല്‍ 5 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു.
പഞ്ചാബിനായി ലോക്കി ഫെര്‍ഗൂസന്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക