സഞ്ജു രാജസ്ഥാൻ ക്യാംപിൽ വിഡിയോ സ്ക്രീൻ ഷോട്ട്
Sports

ഐപിഎല്‍ തയ്യാറെടുപ്പ്; സഞ്ജു രാജസ്ഥാന്‍ ക്യാംപില്‍ (വിഡിയോ)

കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ്ക്ക് വിധേയനായി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി രാജസ്ഥാന്‍ ടീം ക്യാംപിലെത്തി മലയാളി താരവും നായകനുമായ സഞ്ജു സാംസണ്‍. കൈവിരലിലേറ്റ പരിക്കിനെ തുടര്‍ന്നു താരം ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് സഞ്ജു രാജസ്ഥാന്‍ ക്യാംപിലെത്തിയത്.

സഹ താരങ്ങള്‍ സഞ്ജുവിനെ ഉഷ്മളമായ സ്വീകരണമാണ് നല്‍കിയത്. പിന്നാലെ താരം പരിശീലകന്‍ ദ്രാവിഡിനേയും കണ്ടു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചാണ് സൗഹൃദം പുതുക്കിയത്.

ആദ്യ മത്സരങ്ങളില്‍ സഞ്ജു വിക്കറ്റ് കീപ്പറായേക്കില്ല. ധ്രുവ് ജുറേലായിരിക്കും വിക്കറ്റിനു പിന്നില്‍.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെയാണ് സഞ്ജുവിന്റെ കൈവിരലിനു പരിക്കേറ്റത്. ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് പരിക്കു പറ്റിയത്.

ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ പോരാട്ടം. ഈ മാസം 23നാണ് അവരുടെ ആദ്യ പോരാട്ടം. 26, 30 തീയികളില്‍ ടീം തുടരെ രണ്ട് ഹോം മത്സരങ്ങള്‍ കളിക്കും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

SCROLL FOR NEXT