ജസ്പ്രിത് ബുംറ എക്സ്
Sports

മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി; ജസ്പ്രിത് ബുംറ തുടക്കത്തിൽ കളിക്കില്ല

ഈ മാസം 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തോടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ സീസണ്‍ തുടങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പുതിയ സീസണിനായി ഒരുങ്ങുന്നു മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി. പരിക്കേറ്റ് പുറത്തിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ആദ്യ ഘട്ടത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ അവസാന ഘട്ടത്തില്‍ പുറത്തേറ്റ പരിക്കിനെ തുടര്‍ന്നു ബുംറ വിശ്രമത്തിലാണ്. താരത്തിനു ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെയാണ് ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമാകുന്നത്.

ഏപ്രില്‍ ആദ്യ ആഴ്ചയായിരിക്കും ബുംറ മുംബൈ ഇന്ത്യന്‍സ് ക്യാംപിലെത്തുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിസിസിഐ മെഡിക്കല്‍ സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും താരത്തിന്റെ തിരിച്ചു വരവ്. പൂര്‍ണ ആരോഗ്യവാനായി താരം തിരിച്ചെത്തുന്നതുവരെ കാത്തിരിക്കാമെന്ന തീരുമാനത്തിലാണ് മുംബൈ ഇന്ത്യന്‍സ് ടീം.

ഐപിഎല്‍ പോരാട്ടങ്ങള്‍ ഈ മാസം 22 മുതലാണ് അരംഭിക്കുന്നത്. 23നാണ് മുംബൈ ആദ്യ പോരിനിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തോടെയാണ് അവരുടെ ഇത്തവണത്തെ ക്യാംപയിന്‍ ആരംഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി