തിലക് വർമയുടെ ബാറ്റിങ് എക്സ്
Sports

രോഹിത് ശർമയ്ക്ക് നിരാശ തന്നെ, തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറി; ഡല്‍ഹിക്ക് ജയിക്കാന്‍ 206 റണ്‍സ്

മികച്ച ബാറ്റിങുമായി റിയാന്‍ റിക്കല്‍ട്ടന്‍, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ എവേ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എടുത്തു.

തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറിയും റിയാന്‍ റിക്കല്‍ട്ടന്‍, സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍ എന്നിവരുടെ കൂറ്റനടികളുമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. രോഹിത് ശര്‍മയ്ക്ക് ഇത്തവണയും മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. താരം 12 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്തു മടങ്ങി.

തിലക് വര്‍മ 33 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 59 റണ്‍സ് അടിച്ചു. റിയാന്‍ റിക്കല്‍ട്ടന്‍ 25 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 41 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 40 റണ്‍സും കണ്ടെത്തി. നമാന്‍ ധിര്‍ 17 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സും അടിച്ചെടുത്തു.

ഡല്‍ഹി ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് ഒഴികെ മറ്റാര്‍ക്കും മികവോടെ പന്തെറിയാനായില്ല. കുല്‍ദീപ് 4 ഓവറില്‍ 23 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. വിപ്രജ് നിഗവും 2 വിക്കറ്റുകള്‍ സ്വന്തമാക്കി. മുകേഷ് കുമാര്‍ ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

അമേരിക്കയ്ക്കെതിരെ നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ആക്രമണത്തിന് ഇസ്രയേൽ സമ്മർദ്ദമില്ലെന്ന് ട്രംപ്

കാര്‍ പാര്‍ക്കിങ്ങിന് 400 രൂപ, ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ 'കൊള്ള', രണ്ട് പേര്‍ പിടിയില്‍

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി നിയമവിദ്യാര്‍ഥിനി മരിച്ചു

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

SCROLL FOR NEXT