
ജയ്പുര്‍: കരിയറില്‍ അപൂര്‍വ റെക്കോര്‍ഡില്‍ വീണ്ടും പേരെഴുതി ചേര്‍ത്ത് വിരാട് കോഹ്‌ലി. ടി20 ഫോര്‍മാറ്റില്‍ 100 അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ കോഹ്‌ലിയും പേരെഴുതി ചേര്‍ത്തു.
രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ 45 പന്തില്‍ 62 റണ്‍സെടുത്താണ് താരം അപൂര്‍വ റെക്കോര്‍ഡില്‍ എത്തിയത്. അന്താരാഷ്ട്ര ടി20യില്‍ കോഹ്‌ലിക്ക് 38 അര്‍ധ സെഞ്ച്വറികള്‍ ഉണ്ട്.
ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്ലി മാറി. ഈ റെക്കോര്‍ഡിലെത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോഹ്ലിക്ക് സ്വന്തം. മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണറും ഇതിഹാസ താരവുമായി ഡേവിഡ് വാര്‍ണറാണ് 100 അര്‍ധ സെഞ്ച്വറികള്‍ ടി20 ഫോര്‍മാറ്റില്‍ നേടിയ ഏക താരം. വാര്‍ണര്‍ക്ക് 108 അര്‍ധ സെഞ്ച്വറികള്‍ ടി20യിലുണ്ട്.
90 അര്‍ധ സെഞ്ച്വറിയുമായി പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 88 അര്‍ധ സെഞ്ച്വറികളുമായി ക്രിസ് ഗെയ്ല്‍ നാലാം സ്ഥാനത്ത്. ജോസ് ബട്‌ലര്‍ 86 അര്‍ധ സെഞ്ച്വറികളുമായി അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക