സാള്‍ട്ട് 65, കോഹ്‌ലി 62, രാജസ്ഥാന്‍ ബൗളിങ് 'നനഞ്ഞ പടക്കം'! ബംഗളൂരുവിന് 'റോയല്‍' ജയം

ആറ് കളിയില്‍ നാലാം തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്
Kohli, Salt guide Bengaluru to nine-wicket win
ബം​ഗളൂരു ഓപ്പണർ ഫിൽ സാൾട്ട്എക്സ്
Updated on

ജയ്പുര്‍: 15 പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം ബംഗളൂരു ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.3 ഓവറില്‍ 175 റണ്‍സെടുത്തു മറികടന്നു. ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയും സഹ ഓപ്പണര്‍ വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ അര്‍ധ ശതകവും ആര്‍സിബിയുടെ വിജയം അനായാസമാക്കി. ഒപ്പം ദേവ്ദത്ത് പടിക്കലും പുറത്താകാതെ നിന്നു ജയത്തില്‍ നിര്‍ണായകമായി.

സാള്‍ട്ട് 35 പന്തില്‍ 6 സിക്‌സും 5 ഫോറും സഹിതം 65 റണ്‍സുമായി പുറത്തായി. കോഹ്‌ലി 45 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 62 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 28 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സുമായും നിന്നു.

നഷ്ടമായ ഏക വിക്കറ്റ് രാജസ്ഥാന്റെ കുമാര്‍ കാര്‍ത്തികേയ പോക്കറ്റിലാക്കി. ആര്‍സിബി ബാറ്റിങ് നിരയ്ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ കഴിയാതെ രാജസ്ഥാന്‍ ബൗളിങ് സ്വന്തം മൈതാനത്ത് നനഞ്ഞ പടക്കങ്ങളായി മാറി.

ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. താരം 47 പന്തില്‍ 10 ഫോറും 2 സിക്സും സഹിതം 75 റണ്‍സെടുത്തു.

22 പന്തില്‍ 30 റണ്‍സെടുത്ത റിയാന്‍ പരാഗ്, 23 പന്തില്‍ 35 റണ്‍സെടുത്തു പുറത്താകാതെ നിന്ന ധ്രുവ് ജുറേല്‍ എന്നിവരും റോയല്‍സിനായി തിളങ്ങി. ജുറേല്‍ രണ്ട് വീതം സിക്സും ഫോറും തൂക്കി.

മാക്‌സ്‌വെലും ഹെഡും ഉടക്കി, ഇടയില്‍ കയറി സ്റ്റോയിനിസും! ?ഗ്രൗണ്ടില്‍ 'ഓസീസ് വാക്‌പോര്' (വിഡിയോ)

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ പരാജയപ്പെട്ടു. താരം 15 റണ്‍സുമായി മടങ്ങി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്കും തിളങ്ങാനായില്ല. താരം 9 റണ്‍സുമായി പുറത്തായി.

പവര്‍പ്ലേയില്‍ കാര്യമായ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ രാജസ്ഥാനു സാധിച്ചില്ല. തുടക്കം മുതല്‍ അവര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഈ മെല്ലെപ്പോക്ക് മികച്ച സ്‌കോറിലേക്കു നിങ്ങുന്നതില്‍ തടസമായി.

ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍, ജോഷ് ഹെയ്സല്‍വുഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com