വിരാട് കോഹ്‌ലി എക്സ്
Sports

അനിവാര്യ ജയത്തിന് 206 റണ്‍സ്; രാജസ്ഥാനെ 'തല്ലി' വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും

കോഹ്‌ലിക്കും ദേവ്ദത്ത് പടിക്കലിനും അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്ലേ ഓഫിലേക്കുള്ള അവസാന പ്രതീക്ഷ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിനു ഇന്ന് ജയം അനിവാര്യം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഇന്നത്തെ എവേ പോരാട്ടത്തില്‍ അവര്‍ക്ക് വേണ്ടത് 206 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ഇന്നും കളിക്കാനിറങ്ങിയില്ല.

ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മിന്നും ഫോമിലുള്ള വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയുമായി ടോപ് സ്‌കോററായി. ഫോമിലുള്ള ദേവ്ദത്ത് പടിക്കലും അതിവേഗം അര്‍ധ സെഞ്ച്വറിയുമായി സ്‌കോര്‍ കുത്തനെ ഉയര്‍ത്തി. ടിം ഡേവിഡ്, ജിതേഷ് ശര്‍മ എന്നിവരും കാര്യമായ സംഭാവന നല്‍കി.

കോഹ്‌ലി 42 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 70 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 27 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 50 റണ്‍സും കണ്ടെത്തി.

ട്ിം ഡേവിഡ് 15 പന്തില്‍ 23 റണ്‍സും ജിതേഷ് പുറത്താകാതെ 10 പന്തില്‍ 20 റണ്‍സും അടിച്ചു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 23 പന്തില്‍ 26 റണ്‍സെടുത്തു.

രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആര്‍ച്ചര്‍, വാനിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി