ബംഗളൂരു: ഐപിഎല്ലില്‍ ഈ സീസണില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മൂന്നാം പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 43 റണ്‍സിനാണ് സിഎസ്‌കെയെ വീഴ്ത്തിയത്.
ഈ മത്സരം തോറ്റതോടെ സിഎസ്‌കെ നായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് ഒരു നാണക്കേടിന്റെ പട്ടികയിലും കയറി. ഐപിഎല്ലില്‍ തുടര്‍ച്ചയായി 7 മത്സരങ്ങള്‍ തോല്‍ക്കുന്ന നായകനായി ഋതുരാജ് മാറി.
കഴിഞ്ഞ സീസണില്‍ തുടരെ നാല് മത്സരങ്ങള്‍ തോറ്റാണ് ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്. പിന്നാലെയാണ് ഈ സീസണിലെ തുടരെ മൂന്ന് തോല്‍വികള്‍. കഴിഞ്ഞ സീസണില്‍ ചെന്നൈയില്‍ ആര്‍സിബിയോടാണ് അവസാന മത്സരത്തില്‍ സിഎസ്‌കെ തോറ്റത്.
ഐപിഎല്ലില്‍ ഇതാദ്യമായല്ല ഒരു നായകന്‍ തുടരെ 7 മത്സരങ്ങള്‍ തോല്‍ക്കുന്നത്. നേരത്തെ ആര്‍സിബി ക്യാപ്റ്റനായിരിക്കുമ്പോള്‍ വിരാട് കോഹ്‌ലിയും പുനെ വാരിയേഴ്‌സ് നായകനായ സമയത്ത് യുവരാജ് സിങും ഈ മോശം റെക്കോര്‍ഡില്‍ എത്തിയിട്ടുണ്ട്. 2018, 2019 സീസണുകളിലായാണ് കോഹ്‌ലിയുടെ തുടര്‍ തോല്‍വികള്‍. 2013ലാണ് യുവി നായകനായപ്പോള്‍ 7 തുടര്‍ തോല്‍വികള്‍ നേരിട്ടത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, രോഹിത് ശര്‍മ എന്നിവരുടെ പേരിലും ഈ നാണക്കേടിന്റെ റെക്കോര്‍ഡുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി കൂറ്റന്‍ ലക്ഷ്യമാണ് മുന്നില്‍ വച്ചത്. നിശ്ചിത ഓവറില്‍ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സാണ് അടിച്ചത്. ഈ സീസണിലെ ഒരു ടീം നേടുന്ന ഉയര്‍ന്ന ടോട്ടലാണിത്. ചെന്നൈയുടെ പോരാട്ടം 19.4 ഓവറില്‍ 207 റണ്‍സില്‍ അവസാനിച്ചു.
ഓപ്പണറായി എത്തിയ ഋതുരാജിനു ബാറ്റിങില്‍ തിളങ്ങാനായതുമില്ല. താരം 7 റണ്‍സടിച്ച് ആദ്യം തന്നെ പുറത്തായി. കഴിഞ്ഞ രണ്ട് കളികളിലും നായകനു തിളങ്ങാനായിട്ടില്ല. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നു ഋതുരാജ് മത്സര ശേഷം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates