ഗുരുവായൂരിൽ ഇല്ലം നിറ ഓഗസ്റ്റ് 18 ന്; തൃപ്പുത്തരി 30 ന്

പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും
Guruvayur illam nira
Guruvayur illam nira Guruvayur Devaswom
Edited By:
Updated on
1 min read

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച പകൽ 8.30മുതൽ 9.30 വരെയാകും നടക്കുക.

തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.

പുത്തരി പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും.

Guruvayur illam nira
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി
Guruvayur illam nira
ദുരന്ത ഭൂമിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി; 'അദാനി കത്ത് നല്‍കിയതെന്ന് എന്ന്, നിയമപോദേശം തേടിയോ?'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
Guruvayur illam nira
'അവസാന അവസരം, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം'; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ഹൈക്കോടതി

Illam Nira at Guruvayur on August 18; Thripputhari on the 30th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com