'അവസാന അവസരം, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം'; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ഹൈക്കോടതി

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ മറുപടി നല്‍കാന്‍ സാവകാശം തേടി
vellappally natesan
വെള്ളാപ്പള്ളി നടേശന്‍
Edited By:
Updated on
1 min read

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാനത്തെ അവസരമെന്നാണ് കോടതി വ്യക്തമാക്കിയത്.

അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ മറുപടി നല്‍കാന്‍ സാവകാശം തേടി. എസ്പിഎസ് ശശിധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപഹര്‍ജി. അന്വേഷണത്തില്‍ കോടതി കൂടി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേസിലെ കക്ഷിയായ എം.എസ്. അനില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസില്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി ഒരു കേസിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

vellappally natesan
ഓറഞ്ച് അലര്‍ട്ട്; കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

നേരത്തെയും കേസ് അന്വേഷണം വൈകുന്നതില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി ജി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

vellappally natesan
ഭാര്യക്ക് സന്ദേശമയച്ച യുവാവിനെതിരെ പെപ്പർ സ്പ്രേ പ്രയോഗം; എസ്ഐ 50,000 രൂപ നഷ്ടപരിഹാരം നൽകും
vellappally natesan
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ജാഗ്രത
vellappally natesan
ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തി; ഒപ്പം മന്ത്രിമാരും
Summary

High Court issues ultimatum in microfinance fraud case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com