IPL 2026 
Sports

അംപയറേ ഇത് ഔട്ടാണോ, സിക്‌സല്ലേ? ഐപിഎല്ലില്‍ വീണ്ടും വിവാദം (വിഡിയോ)

കൊല്‍ക്കത്ത- ലഖ്‌നൗ പോരാട്ടത്തിലാണ് നാടകീയ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ആദ്യ മത്സരം മുതല്‍ തുടങ്ങിയ അംപയര്‍മാരുടെ തെറ്റായ ഔട്ട് വിളികള്‍ തുടരുന്നു. ഇത്തവണ വമ്പന്‍ നഷ്ടം സംഭവിച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തിലാണ് സിക്‌സാവേണ്ട സംഭവം ഔട്ടായി പരിണമിച്ചത്. മൂന്നാം അംപയറുടെ തെറ്റായ തീരുമാനം വഴി വച്ചത് കൊല്‍ക്കത്ത ഓപ്പണര്‍ ഫിന്‍ അല്ലന്റെ പുറത്താകലിനാണ്. മൂന്നാം അംപയര്‍ മലയാളിയായ കെഎന്‍ അനന്തപത്മനാഭനായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനമാണ് പിഴച്ചത്.

മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സംഭവം. പ്രിന്‍സ് യാദവ് എറിഞ്ഞ ഈ ഓവറിലെ നാലാം പന്ത് ടോപ് എഡ്ജ് ചെയ്തു തേര്‍ഡ് മാനിലേക്ക് സിക്‌സര്‍ തൂക്കാന്‍ അല്ലന്‍ ശ്രമിച്ചു. ഈ സമയത്ത് ദിഗ്‌വേഷ് റാഠിയായിരുന്നു ബൗണ്ടറി ലൈനിനു സമീപം ഫീല്‍ഡ് ചെയ്തത്.

അല്ലന്റെ പന്തിനെ സിക്‌സറിലേക്ക് പോകാതെ കൈയിലൊതുക്കാന്‍ റാഠിക്കു സാധിക്കുന്നുണ്ട്. എന്നാല്‍ ക്യാച്ചെടുക്കുന്നതിനിടെ താരത്തിന്റെ ഇടത് കാല്‍ ബൗണ്ടറി ലൈനില്‍ തൊടുന്നു. പിന്നാലെ തീരുമാനം മൂന്നാം അംപയറിലേക്ക്.

സിക്‌സോ, ഔട്ടോ എന്നത് പരിശോധിച്ച് അതിവേഗം തന്നെ ഫലം വരുന്നു. ഫിന്‍ അല്ലന്‍ ഔട്ട്.

ഫോമിലേക്ക് മടങ്ങിയെത്താന്‍ ശ്രമിക്കുന്ന അല്ലന്‍ രണ്ട് ഫോറുകള്‍ അടിച്ച് മികവോടെ നില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മടങ്ങിയത്. താരം 9 റണ്‍സാണ് മത്സരത്തില്‍ നേടിയത്.

സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഒരു വൈഡ് പരിശോധിക്കന്‍ 15 മിനിറ്റ് എടുക്കുന്ന മൂന്നാം അംപയര്‍ക്ക് ഔട്ടാണോ സിക്‌സാണോ എന്ന കാര്യം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണ്ടെത്തി ബാറ്ററെ പുറത്താക്കാന്‍ കഴിയുന്നു എന്നാണ് ഒരു ആരാധകന്റെ പ്രതിഷേധം.

IPL 2026: Yet another umpiring howler took place in the Indian Premier League this season during KKR's match against LSG

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്