rajat patidar x
Sports

രജത് പടിദാര്‍ പുറത്ത്, ആര്‍സിബിക്ക് വന്‍ നഷ്ടം; നിര്‍ണായക പോരില്‍ 32കാരന്‍ നയിക്കും

ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- പഞ്ചാബ് കിങ്‌സ് പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഐപിഎല്ലില്‍ ഇന്ന് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു വന്‍ നഷ്ടം. ഇന്ന് പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ നായകന്‍ രജത് പടിദാര്‍ കളിക്കില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ് ഇന്ന് ആര്‍സിബി നയിക്കുന്നത്. തുടരെ അഞ്ച് മത്സരങ്ങള്‍ തോറ്റ പഞ്ചാബ് കിങ്‌സിനു ഇന്ന് ജയം അനിവാര്യമാണ്.

ബൗണ്‍സര്‍ കൊണ്ട് തലയ്ക്ക് പരിക്കേറ്റതിനാലാണ് പടിദാറിന് മത്സരം നഷ്ടമാകുന്നത്. താരത്തിനു ഇനിയുള്ള രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്തുള്ള ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാകും.

സീസണില്‍ ആര്‍സിബിക്കായി മികച്ച ബാറ്റിങ് പുറത്തെടുക്കുന്ന താരം കൂടിയാണ് രജത് പടിദാര്‍. ഇതാണ് ആര്‍സിബിയെ ആശങ്കയിലാക്കുന്നത്. 10 ഇന്നിങ്‌സുകളില്‍ നിന്നു 326 റണ്‍സാണ് നായകന്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റ് 195. മൂന്ന് അര്‍ധ സെഞ്ച്വറികളും സീസണില്‍ പടിദാര്‍ നേടിയിട്ടുണ്ട്. സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മിന്നും ഫോമിലാണെന്നതു ആശ്വാസം.

നായകനായി മുന്‍പരിചയമുള്ള താരമാണ് ജിതേഷ്. 2025ലും താരം ടീമിനെ താത്കാലികമായി നയിച്ചിട്ടുണ്ട്. ആര്‍സിബിയുടെ അടുത്ത പോരാട്ടം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. ഈ മത്സരത്തിലും ജിതേഷായിരിക്കും ടീമിനെ നയിക്കുക. ഈ പോരാട്ടത്തില്‍ പടിദാര്‍ ഇംപാക്ട് പ്ലെയാറായി മാത്രം ബാറ്റിങിനെത്തിയേക്കും.

IPL 2026: No rajat patidar For RCB As PBKS 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'ഇപ്പോ നിങ്ങള്‍ വരാന്‍ നോക്കിയാല്‍ നാറിപ്പോകും, 10 പൈസ കട്ടിട്ടില്ലെങ്കില്‍ നിസാരമല്ലേ'; ശ്വേത-പിഷാരടി ഫോണ്‍ സംഭാഷണം പുറത്ത്

'ബാലഗോപാല്‍ അല്ല ആരായാലും പിണറായിയോട് അങ്ങനെ പറയാന്‍ പാടില്ല, അര്‍ഹമായ ആദരവ് നല്‍കണം'

'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ