​ഗുജറാത്തിന്റെ തോൽവി, മാറി മറിഞ്ഞ് പ്ലേ ഓഫ് സാധ്യതകൾ; ഐപിഎല്ലിൽ എന്തും സംഭവിക്കാം!

​ഗുജറാത്ത് ടൗറ്റൻസിനെ വീഴ്ത്തി സാധ്യത കുത്തനെ ഉയർത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
IPL 2026
IPL 2026x
Updated on
1 min read

കൊൽക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടങ്ങൾ അവസാന ഫെയ്സിലെത്തുമ്പോൾ കൂടുതൽ കൂടുതൽ സങ്കീർണമാകുന്ന അവസ്ഥയിൽ. ഇന്നലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ​ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തിയതോടെ നേരിയ പ്രതീക്ഷയിൽ നിൽക്കുന്ന നാല് ടീമുകൾക്ക് അത് വീണ്ടും ജീവ വായു നൽകുന്നതായി മാറി. ​ഗുജറാത്തിനു ഇനി ഒരു മത്സരമാണ് ശേഷിക്കുന്നത്. അതിൽ വിജയം അനിവാര്യമായി മാറിയിരിക്കുകയാണ്.

13 കളിയിൽ 16 പോയിന്റുള്ള ​ഗുജറാത്ത് അവസാന പോരാട്ടത്തിൽ ഇനി ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ്. ഈ മത്സരം വിജയിച്ചാൽ അവർക്ക് ക്വാളഫയറിലേക്ക് മുന്നേറാം. തോറ്റാൽ നെറ്റ്റൺറേറ്റും മറ്റ് ടീമുകളുടെ ഫലങ്ങളും നിർണായകമാണ്. ചെന്നൈക്ക് ഇനി രണ്ട് മത്സരങ്ങളാണുള്ളത്. ​അവരും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. ജയിച്ചാൽ അവർക്ക് നേരിയ സാധ്യത നിലനിർത്താം.

IPL 2026
അഫ്​ഗാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ മരിച്ചു? ആരാധകരെ 'ടെൻഷനടിപ്പിച്ച്' അനുശോചന കുറിപ്പ്

കൊല്‍ക്കത്തക്കെതിരായ ഗുജറാത്തിന്‍റെ തോല്‍വിക്കുശേഷമുള്ള സ്റ്റാർ സ്പോർട്സിന്‍റെ കണക്കനുസരിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബിയുടെ സാധ്യത 96.1 ശതമാനത്തില്‍ നിന്ന് 96.5 ശതമാനമായി ഉയര്‍ന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സാധ്യത 96.6 ശതമാനത്തിൽ നിന്ന് 96 ശതമാനമായി കുറഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്‍ധന വന്നിട്ടുണ്ട്. 70.3 ശതമാനത്തില്‍ നിന്ന് 70.8 ശതമാനം ആയി ഹൈദരാബാദിന്‍റെ സാധ്യതകള്‍.

അതേസമയം, ഗുജറാത്ത് തോറ്റതോടെ രാജസ്ഥാൻ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യതക്ക് നേരിയ തിരിച്ചടിയേറ്റു. ഗുജറാത്തിന്‍റെ തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത 51.6 ശതമാനത്തില്‍ നിന്ന് 51. 2 ശതമനമായി കുറഞ്ഞു. എന്നാല്‍ അവസാന മൂന്ന് കളികളില്‍ മുംബൈ, ഡല്‍ഹി, ലഖ്നൗ ടീമുകളെയാണ് നേരിടേണ്ടത് എന്നത് രാജസ്ഥാന് അനുകൂലമാണ്.

ഗുജറാത്ത് തോറ്റതോടെ രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 48.8 ശതമാനത്തില്‍ നിന്ന് 47.4 ശതമാനമായി കുറഞ്ഞു. അവസാന രണ്ട് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബം​ഗളൂരുവും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സുമാണ് പഞ്ചാബിന്‍റെ എതിരാളികൾ. ഈ രണ്ട് കളികളും ജയിച്ചാല്‍ 17 പോയിന്‍റ് നേടാൻ പഞ്ചാബിന് കഴിയും.

IPL 2026
സച്ചിന്‍, കോഹ്‌ലി, വാര്‍ണര്‍, രാഹുല്‍... അപൂര്‍വ ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ ഗില്ലും; ഐപിഎല്ലില്‍ ചരിത്ര നേട്ടം

കഴിഞ്ഞ ദിവസം ലഖ്നൗവിനോട് തോറ്റതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത കുത്തനെ ഇടിഞ്ഞിരുന്നു. കൊല്‍ക്കത്തയോട് ഗുജറാത്ത് തോറ്റെങ്കിലും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത 28.4 ശതമാനമാത്തില്‍ നിന്ന് 28 ശതമാനമായി കുറയുകയാണ് ചെയ്തത്.

ഗുജറാത്തിനെ തകര്‍ത്തതോടെ പ്ലേ ഓഫിലെത്താൻ നേരിയ പ്രതീക്ഷ ബാക്കിയുള്ള കൊല്‍ക്കത്തയുടെ സാധ്യത 2.6 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഡല്‍ഹിയുടേത് 3.1 ശതമാനത്തില്‍ തന്നെ നിൽക്കുന്നു.

IPL 2026
'54 സെഞ്ച്വറികളുണ്ട്, ഇനി എന്താണ് അയാൾ ബോധ്യപ്പെടുത്തേണ്ടത്!'
Summary

IPL 2026 playoff scenarios

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com