'54 സെഞ്ച്വറികളുണ്ട്, ഇനി എന്താണ് അയാൾ ബോധ്യപ്പെടുത്തേണ്ടത്!'

കോഹ്‍ലിയുടെ തുറന്നു പറച്ചിലിനെ പിന്തുണച്ച് അശ്വിൻ
Virat Kohli rcb match
Virat Kohlix
Updated on
2 min read

ർത്തമാന ക്രിക്കറ്റിലെ ഇന്ത്യയുടെ ബാറ്റിങ് ഐക്കണുകളായ വിരാട് കോഹ്‍ലിയുടേയും രോഹിത് ശർമയുടേയും അടുത്ത വർഷം അരങ്ങേറുന്ന ഏകദിന ലോകകപ്പിലെ അവരുടെ പങ്കാളിത്തവും ഇപ്പോഴും ചർച്ചകളിലുണ്ട്. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിന്റെ ഔദ്യോ​ഗിക പോഡ്കാസ്റ്റിൽ ഇതുമായി ചേർത്തു വായിക്കാവുന്ന ചില തുറന്നു പറച്ചിലുകൾ വിരാട് കോഹ്‍ലി നടത്തിയിരുന്നു. ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ തനിക്ക് യോ​ഗ്യത നിരന്തരം തെളിയിക്കേണ്ട ആവശ്യമില്ലെന്നും താൻ ടീമിനു നൽകിയ സംഭാവനകളിൽ മൂല്യമുണ്ടെന്നു മാനേജ്മെന്റിനു തോന്നുകയാണെങ്കിൽ മാത്രമേ ടീമിൽ തുടരാൻ ആ​ഗ്രഹിക്കുന്നുള്ളുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

കോഹ്‍ലിയുടെ കൃത്യവും വ്യക്തവുമായ നിലപാടിനു പൂർണ പിന്തുണ നൽകുകയാണ് ഇന്ത്യയുടെ സ്പിൻ ഇതിഹാസങ്ങളിലൊരാളായ ആർ അശ്വിൻ. കോഹ്‍ലി ആരുടെ മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നു അശ്വിൻ പറഞ്ഞു.

Virat Kohli rcb match
ആകാശം തൊട്ടത് 34 സിക്‌സുകള്‍, 465 റണ്‍സ്! 'ഹൈ വോള്‍ട്ടേജ്' വെടിക്കെട്ട്; പ്രതീക്ഷയുടെ നൂല്‍പ്പാലത്തില്‍ കെകെആര്‍

കോഹ്‍ലി പറഞ്ഞത്

'ടീമിന് ഞാൻ നൽകുന്ന സംഭാവനകളിൽ മൂല്യമുണ്ടെന്നു മാനേജ്മെന്റിനു തോന്നുകയാണെങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ അ​ഗ്രഹിക്കുന്നുള്ളു. ഓരോ തവണയും മൂല്യം തെളിയിക്കാൻ ആവശ്യപ്പെടുന്ന ഒരു അന്തരീക്ഷത്തിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ല.'

'താത്കാലിക ഫലങ്ങളുടെ അടിസ്ഥാനത്തിൽ സെലക്ഷൻ തീരുമാനങ്ങൾ മാറരുത്. ഞാൻ ടീമിന് ആവശ്യമുള്ള ആളാണോ എന്ന് തുടക്കത്തിൽ തന്നെ വ്യക്തമാക്കുക. അല്ലാതെ ഇടക്കിടെ ചോദ്യം ചെയ്യുന്നത് ശരിയല്ല.'

'2027ലെ ലോകകപ്പ് കളിക്കാൻ ആ​ഗ്രഹമുണ്ട്. ക്രിക്കറ്റിപ്പോഴും ഞാൻ ഏറെ ആസ്വദിച്ചാണ് കളിക്കുന്നത്. കാര്യം ഇതാക്കെയാണെങ്കിലും എന്നെച്ചൊല്ലിയും എന്റെ സ്ഥാനത്തെച്ചൊല്ലിയും ടീമിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും എനിക്ക് നിർബന്ധമുണ്ട്'.

Virat Kohli rcb match
എറിഞ്ഞത് 16 പന്തുകൾ മാത്രം, അതിൽ 8 സിക്സ്! നാണക്കേടിന്റെ നിരവധി റെക്കോർഡുകൾ ഇനി കാംബോജിന്റെ തലയിൽ

അശ്വിന്റെ പിന്തുണ

'കോഹ്‍ലി പറഞ്ഞത് പൂർണമായും ശരിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്‍ലി ഇനി ആർക്കു മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. എന്റെ ചിന്താ​ഗതിയും ഇതുന്ന തന്നെയായിരുന്നു. ഇത്രയധികം വർഷങ്ങൾ രാജ്യത്തിനായി കളിക്കുകയും ഇന്ത്യയ്ക്ക് നിരവധി വിജയങ്ങൾ സമ്മാനിക്കുകയും ചെയ്ത കോഹ്‍ലി ഇനി ആരെയാണ് ബോധ്യപ്പെടുത്തേണ്ടത്.'

54 സെഞ്ച്വറികൾ

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്‍ലി. 311 മത്സരങ്ങളിൽ നിന്നായി 58.71 ശരാശരിയിൽ അദ്ദേഹം 14,797 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 54 സെഞ്ച്വറികളും ഉൾപ്പെടുന്നു.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ കോഹ്‌ലി, 311 മത്സരങ്ങളിൽ നിന്നായി 58.71 ശരാശരിയിൽ 14,797 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 54 സെഞ്ചുറികളും ഉൾപ്പെടുന്നു.

ടെസ്റ്റ്, അന്താരാഷ്ട്ര ടി20 പോരാട്ടങ്ങളിൽ നിന്നു നേരത്തെ വിരമിച്ച കോഹ്‍ലി ഇന്ത്യയുടെ ഏകദിന ടീമിൽ അം​ഗമാണ്. നിലവിൽ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനെതിരായ പോരാട്ടത്തിൽ അദ്ദേഹം മിന്നും ഫോമിലാണ്. അടുത്ത വർഷം അരങ്ങേറുന്ന ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഏകദിനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കുന്നത്. സമാന സ്വപ്നവും പേറിയാണ് ടെസ്റ്റും, അന്താരാഷ്ട്ര ടി20യും മതിയാക്കി രോഹിത് ശർമയും നിൽക്കുന്നത്.

Virat Kohli rcb match
'സുരക്ഷിതമായി സ്കോർ ചെയ്യു'; ഫിഫ ലോകകപ്പ് തീമിൽ 'കോണ്ടം'; ആരാധകർക്ക് സൗജന്യം
Summary

R Ashwin has thrown his support behind Virat Kohli

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com