IPL 2026 mini auction x
Sports

ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍

മുന്‍ മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2026 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബര്‍ 16ന് അബുദാബിയില്‍ നടക്കും.കഴിഞ്ഞ 2 സീസണിലും വിദേശത്തായിരുന്നു ലേലം നടന്നത്. 2023ല്‍ ദുബായ് വേദിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ ജിദ്ദയിലാണ് ലേലം നടന്നത്.

മുന്‍ മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും. നിലനിര്‍ത്താനും വിടുതല്‍ നല്‍കാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കുമുമ്പ് സമര്‍പ്പിക്കണം. അതിനുശേഷം രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍നിന്ന് ആദ്യം ഷോട്ട്‌ലിസ്റ്റും പിന്നീട് അന്തിമ പട്ടികയും തയാറാക്കും.

അതിനുശേഷവും ലേലത്തിന് ഒരാഴ്ച മുമ്പുവരെ ടീമുകള്‍ക്ക് പരസ്പരധാരണയില്‍ കളിക്കാരെ കൈമാറാം. ലേലത്തിനുശേഷം ഐപിഎല്ലിന് ഒരു മാസം മുമ്പുവരെയും അതിനുള്ള അവസരമുണ്ടാവും. എന്നാല്‍, പുതിയ ലേലത്തില്‍ വാങ്ങുന്നവരെ കൈമാറാനാവില്ല. 2026 മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയാണ് ഐപിഎല്‍ നടക്കുകയെന്നാണ് വിവരം. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

IPL Auction 2025 is set to take place in Abu Dhabi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

മുറിയില്‍ കയറി വാതിലടച്ചു; വിളിച്ചിട്ടും തുറന്നില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

റോഡിന് കാത്തിരുന്നു 78 വർഷം, ഒടുവിൽ ഗ്രാമത്തിൽ ബസ് എത്തി; ആഘോഷം കളർഫുൾ! (വിഡിയോ)

ക്ഷേത്രോത്സവത്തിൽ അവൾ പാടി; കലാമണ്ഡലം ​ഹൈദരാലിയുടെ കഥകളി സം​ഗീത പാരമ്പര്യം ഫാത്തിമയിലൂടെ പുനർജനിക്കുന്നു

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

SCROLL FOR NEXT