ചെന്നൈ സൂപ്പര്‍ കിങ്സ് ടീം പിടിഐ
Sports

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ

ഐപിഎല്‍ പ്ലേ ഓഫ് സാധ്യതകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ച ഏക ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രം. എല്ലാ പ്രതീക്ഷകളും അവസാനിച്ച രണ്ട് ടീമുകള്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും. പ്ലേ ഓഫിലേക്ക് ആരെത്തുമെന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

ഇന്നലെ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോടും രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും പരാജയപ്പെട്ടു. രാജസ്ഥാന്‍ പ്ലേ ഓഫിനു തൊട്ടരികില്‍ തന്നെ നില്‍ക്കുന്നു. മൂന്ന് തുടര്‍ തോല്‍വികളാണ് അവരുടെ വഴി കുറച്ച് ദുര്‍ഘടമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ്: നിലവില്‍ 16 പോയിന്റുകളുള്ള രാജസ്ഥാനു ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍. ഇതില്‍ ഒരെണ്ണം ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത ടീമുകളാണ് അവര്‍ക്ക് അടുത്ത മത്സരങ്ങളിലെ എതിരാളികള്‍.

നിലവില്‍ 16 പോയിന്‍റുകളുള്ള അവര്‍ക്ക് അടുത്ത രണ്ട് കളിയും തോറ്റാലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. എന്നാല്‍ രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ കഴിയില്ല. നെറ്റ് റണ്‍ റേറ്റ് അവര്‍ക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. അടുത്ത രണ്ട് മത്സരം രാജസ്ഥാന്‍ തോല്‍ക്കുകയും ചെന്നൈ, ഹൈദരാബാദ് ടീമുകള്‍ ഒരോ ജയവും സ്വന്തമാക്കിയാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനം പോകും. 3, 4 സ്ഥാനങ്ങളിലൊന്നുമായി പ്ലേ ഓഫിലേക്ക് പോകേണ്ടി വരും.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അടുത്ത രണ്ട് മത്സരങ്ങള്‍ വമ്പന്‍ മാര്‍ജിനില്‍ ജയിക്കുകയും രാജസ്ഥാന്‍ തങ്ങളുടെ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും ചെയ്താല്‍ സഞ്ജുവും സംഘവും പുറത്താകും. അതിനാല്‍ രണ്ടില്‍ ഒരു മത്സരമെങ്കിലും ജയിച്ച് നില ഉറപ്പിക്കാനാകും രാജസ്ഥാന്‍ ശ്രമിക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്: രാജസ്ഥാനെ വീഴ്ത്തിയതോടെ ചെന്നൈ 14 പോയിന്റുമായി മൂന്നാം സ്ഥാനത്ത്. അവസാന പോരാട്ടം ജയിച്ചാല്‍ അവരും പ്ലേ ഓഫിലേക്ക്. അടുത്ത മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായാണ്. ഇതില്‍ മികച്ച ജയം സ്വന്തമാക്കി മുന്നേറാനാകും നിലവിലെ ചാമ്പ്യന്‍മാരുടെ ശ്രമം. തോറ്റാല്‍, നേരിയ പ്രതീക്ഷയോടെ നെറ്റ് റണ്‍റേറ്റും മറ്റുള്ളവരുടെ ഫലവും നോക്കിയിരിക്കണം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 12 കളിയില്‍ 14 പോയിന്റുള്ള ഹൈദരാബാദിനു അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ മുന്നോട്ടു പോകാം. സിഎസ്‌കെയെക്കാള്‍ നിലവില്‍ സുരക്ഷിതമായി നില്‍ക്കുന്നതു എസ്ആര്‍എഎച് ആണ്. രണ്ടില്‍ ഒരു മത്സരം ജയിച്ചാലും എസ്ആര്‍എച്ചിനു സാധ്യത നില്‍ക്കുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: തുടരെ അഞ്ച് മത്സരങ്ങള്‍ ജയിച്ച് ബംഗളൂരു അപാരമായ വേഗതയില്‍ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തിയ ടീമാണ്. 12 പോയിന്റാണ് ബംഗളൂരുവിനുള്ളത്. ശേഷിക്കുന്ന ഒറ്റ കളി ചെന്നൈയുമായി. ഈ കളി ജയിച്ചാലും 14 പോയിന്റേ ആകു. എങ്കിലും മികച്ച മാര്‍ജിനില്‍ ജയം പിടിച്ച് നെറ്റ് റണ്‍റേറ്റ് അനുകൂലമാക്കി പ്ലേ ഓഫിലെത്താമെന്ന അത്ഭുതം അവര്‍ സ്വപ്‌നം കാണുന്നുണ്ടാകും. ഹൈദരാബാദിന്റെ അടുത്ത രണ്ട് മത്സരങ്ങളും ബംഗളൂരുവിന്റെ മുന്നോട്ടുള്ള യാത്ര നിര്‍ണയിക്കുന്ന ഘടകമാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഇന്നലെ ആര്‍സിബിയോടെ തോറ്റതാണ് ഡല്‍ഹിക്ക് വലിയ തിരിച്ചടിയായത്. ഒരു മത്സരം ശേഷിക്കെ ഡല്‍ഹിക്ക് നേരിയ പ്രതീക്ഷയാണ് ഇനിയുള്ളത്. അടുത്ത കളി ലഖ്‌നൗവുമായാണ്. ഇതില്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് മറ്റ് ടീമുകളും ഫലങ്ങളും നോക്കണം. വിദൂര സാധ്യത മാത്രമാണ് ടീമിന്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ 12 പോയിന്റുള്ള ലഖ്‌നൗവിനു പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാം. രണ്ടില്‍ ഒന്നു തോറ്റാല്‍ മറ്റ് ടീമുകളുടെ ഫലവും നിര്‍ണായകം.

ഗുജറാത്ത് ടൈറ്റന്‍സ്: ഗുജറാത്തിനു ഇനി കാര്യമായ പ്രതീക്ഷയ്ക്ക് വകുപ്പില്ല. രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. പത്ത് പോയിന്റുകളും അവര്‍ക്കുണ്ട്. അടുത്ത രണ്ട് മത്സരവും ജയിച്ചാല്‍ പോലും പ്ലേ ഓഫ് ഉറപ്പിക്കല്‍ അത്ര എളുപ്പമാകില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT