രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റ് ആഘോഷിക്കുന്ന നേഥൻ എലിസ്/ ചിത്രം; എഎൻഐ 
Sports

അവസാന ഓവർ വരെ ആവേശം; ജയത്തിന് അരികിൽ വീണ് രാജസ്ഥാൻ; പഞ്ചാബിന് അഞ്ച് റൺസ് വിജയം

42 റൺ‌സെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ‌ ആണ് ടോപ് സ്കോറർ

Author : സമകാലിക മലയാളം ഡെസ്ക്

​ഗുവാഹത്തി; ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ  രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു പഞ്ചാബിന്റെ വിജയം. പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ ബോളർ നേഥൻ എലിസ് ആണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. രണ്ടാം ജയത്തോടെ നാലു പോയിന്റുമായി പഞ്ചാബ് പട്ടികയിൽ രണ്ടാമതെത്തി.

42 റൺ‌സെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസൺ‌ ആണ് ടോപ് സ്കോറർ. 25 പന്തിൽ നിന്ന് അഞ്ച് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 18 പന്തിൽ 36 റൺസോടെ ഷിംറോൺ ഹെറ്റ്മിയർ, 15 പന്തിൽ 32 റൺസോടെ ധ്രുവ് ജുറേൽ എന്നിവരും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ജയം നേടാനായില്ല. 

പഞ്ചാബ് വമ്പൻ സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം പാളിയതാണ് തിരിച്ചടിയായത്.  യശസ്വി ജയ്‍സ്വാളിനൊപ്പം ആർ അശ്വിനാണ് ബാറ്റിങ് ഓപ്പൺ ചെയ്തത്. എട്ടു പന്തിൽ 11 റൺസെടുത്ത ജയ്സ്വാളിനെ രണ്ടാം ഓവറിൽ തന്നെ രാജസ്ഥാനു നഷ്ടമായി. അശ്വിൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീട് എത്തിയ സഞ്ജു സാംസണും ജോസ് ബ‍ട്‍ലറും ചേർന്ന് രാജസ്ഥാൻ സ്കോർ 50 കടത്തി. 

11 പന്തിൽ 19 റണ്‍സെടുത്ത ബട്‍ലറെ നേഥൻ എല്ലിസ് പുറത്താക്കിയതോടെ ദേവദത്ത് പടിക്കൽ ക്രീസിൽ എത്തി. ഒരു ഭാ​ഗത്ത് സഞ്ജു സാംസൺ നിറഞ്ഞു കളിക്കുമ്പോൾ ദേവദത്തിന് താളം കണ്ടെത്താനാകാതിരുന്നത് തിരിച്ചടിയായി. സ്കോർ 91 ൽ നിൽക്കെയാണ് സഞ്ജു പുറത്താകുന്നത്. അതിനു പിന്നാലെ  ദേവ്ദത്ത് പടിക്കലും (26 പന്തിൽ നിന്ന് 21 റൺ) റിയാൻ പരാഗും(11 പന്തിൽ 20) പവലിയൻ കയറി. ഷെമ്രോണ്‍ ഹെറ്റ്മെയറും ധ്രുവ് ജൂറെലും അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടത്തിന് രാജസ്ഥാന് വിജയപ്രതീക്ഷ നല്‍കിയത്. ഇരുവരും ചേർന്ന് ചെറുത്തു നിന്ന് നോക്കിയെങ്കിലും അവസാന ഓവറിൽ ഹെറ്റ്മിയർ റണ്ണൗട്ടായത് രാജസ്ഥാനു തിരിച്ചടിയായി. ധ്രുവ് ജുറേൽ 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. 

പഞ്ചാബിനായി നേഥന്‍ എല്ലിസ് നാലോവറില്‍ 30 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചത്. 56 പന്തില്‍ 86 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പ‍ഞ്ചാബിന്‍റെ ടോപ് സ്കോറര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത