ഫോട്ടോ: ട്വിറ്റർ 
Sports

ഐപിഎല്‍ എലിമിനേറ്റര്‍; കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് ബാംഗ്ലൂരിന്; ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്‍ എലിമിനേറ്റര്‍; കൊല്‍ക്കത്തയ്‌ക്കെതിരെ ടോസ് ബാംഗ്ലൂരിന്; ആദ്യം ബാറ്റ് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം. ഇന്ന് വിജയിക്കുന്ന ടീം ക്വാളിഫയര്‍ പോരാട്ടത്തില്‍ പരാജയപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. ടോസ് നേടി ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുത്തു. 

ആദ്യ കിരീടമാണ് വിരാട് കോഹ്‌ലിയും മുന്നില്‍ കാണുന്നത്. ഈ സീസണോടെ നായക സ്ഥാനം ഒഴിയുന്ന വിരാട് കോഹ്‌ലിക്കും പോരാട്ടം നിര്‍ണായകം. 2012, 2014 വര്‍ഷങ്ങളില്‍ കിരീടം നേടിയ കൊല്‍ക്കത്ത ഈ സീസണില്‍ യുഎഇയില്‍ കളിച്ച ഏഴില്‍ അഞ്ച് മത്സരങ്ങളിലും വിജയം സ്വന്തമാക്കി.  ഇരു ടീമുകളും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. 

ആദ്യ ഘട്ടത്തെ അപേക്ഷിച്ച് പോരാട്ടം വീര്യം കൂടുതല്‍ പുറത്തെടുത്താണ് കൊല്‍ക്കത്തയുടെ രണ്ടാം ഘട്ടത്തിലെ മുന്നേറ്റം. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബാംഗ്ലൂര്‍ മൂന്നാം സ്ഥാനവും കൊല്‍ക്കത്ത നാലാം സ്ഥാനവും സ്വന്തമാക്കി. 

അവസാന മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് ബാംഗ്ലൂരിന്റെ വരവ്. ഈ സീസണില്‍ രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയും ബാംഗ്ലൂരും ഓരോ വിജയം സ്വന്തമാക്കി. ഐപിഎല്ലില്‍ ഇതുവരെ 28 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 15 വിജയങ്ങള്‍ കൊല്‍ക്കത്ത സ്വന്തമാക്കി. 13 ജയങ്ങളാണ് ബാംഗ്ലൂരിന്റെ അക്കൗണ്ടിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍