ചിത്രം: പിടിഐ 
Sports

സഞ്ജുവിന്റെ പോരാട്ടം പാഴായി; കൊല്‍ക്കത്തയ്ക്ക് തകർപ്പൻ വിജയം

48 റണ്‍സെടുത്ത നിതീഷ് റാണ, 42 റണ്‍സെടുത്ത റിങ്കു സിങ് എന്നിവരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴു വിക്കറ്റിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 

48 റണ്‍സെടുത്ത നിതീഷ് റാണ, 42 റണ്‍സെടുത്ത റിങ്കു സിങ് എന്നിവരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായത്. കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ 34 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച്, ബാബ ഇന്ദ്രജിത്ത്, ശ്രേയസ് എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. 

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ്  20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. അർദ്ധസെഞ്ച്വറിയോടെ ഫോം വീണ്ടെടുത്ത മലയാളി താരം സഞ്ജു സാംസന്റെ മികവിലാണ് രാജസ്ഥാൻ മികച്ച സ്കോർ നേടിയത്. 38 പന്തിൽ അർധശതകം തികച്ച സഞ്ജു 54 റൺസെടുത്തു.  അവസാന ഓവറുകളിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ (13 പന്തിൽ 27 റൺസ്)  വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്.  

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT