ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍/ഫോട്ടോ: പിടിഐ 
Sports

ആക്രമിച്ച് കളിക്കുകയാണോ പ്ലാന്‍? എങ്കില്‍ കോഹ്‌ലി ടീമില്‍ നിന്ന് പുറത്ത് പോവണം: അജയ് ജഡേജ

സഞ്ജു സാംസണ്‍ ആയിരുന്നു മധ്യനിരയില്‍ കളിച്ചിരുന്നത്. ആ സ്ഥാനത്ത് റിഷഭ് പന്ത് വന്നു. അത് മാത്രമാണ് മാറ്റം. അതല്ലാതെ എന്ത് പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടി20യില്‍ ഇന്ത്യന്‍ സ്വീകരിച്ച തന്ത്രത്തെ ചോദ്യം ചെയ്ത് മുന്‍ താരം അജയ് ജഡേജ. ടീം ഇന്ത്യ ഉദ്ധേശിച്ച പരീക്ഷണം എന്താണെന്ന് ജഡേജ ചോദിക്കുന്നു. 

ഫലം അവിടെ നില്‍ക്കട്ടേ. എന്നാല്‍ എന്ത് പരീക്ഷണമാണ് ഇവിടെ ഇന്ത്യയില്‍ നിന്ന് വന്നത്? ശിഖര്‍ ധവാന്‍ എങ്ങനെയാവും കളിക്കുക എന്ന് നമുക്കറിയാം. രാഹുലും ഏറെ നാളായി കളിക്കുന്നു. സഞ്ജു സാംസണ്‍ ആയിരുന്നു മധ്യനിരയില്‍ കളിച്ചിരുന്നത്. ആ സ്ഥാനത്ത് റിഷഭ് പന്ത് വന്നു. അത് മാത്രമാണ് മാറ്റം. അതല്ലാതെ എന്ത് പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല, അജയ് ജഡേജ പറഞ്ഞു. 

രോഹിത് ശര്‍മ കളിക്കും എന്ന് ആദ്യ ടി20ക്ക് മുന്‍പായി വിരാട് കോഹ്‌ലി വ്യക്തമായി പറഞ്ഞിരുന്നതാണ്. ആക്രമിച്ച് കളിക്കുക എന്ന സമീപനം ആവുമെന്നും പറഞ്ഞു. ഞാന്‍ കരുതി റിഷഭ് പന്ത് ഓപ്പണ്‍ ചെയ്യുമെന്നും പിന്നാലെ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ്ങിന് ഇറങ്ങുമെന്നും. അങ്ങനെ ആക്രമിച്ച് കളിക്കുന്ന പുതിയ സമീപനം കാണാനാവുമെന്നും. 

ആക്രമിച്ച് കളിക്കുക എന്ന സമീപനമാണ് എങ്കില്‍ കയ്യിലുള്ള കളിക്കാരെ അതിന് അനുസരിച്ച് ഉപയോഗിക്കണം. ചേതേശ്വര്‍ പൂജാരയോട് ആക്രമിക്കാനും, വീരേന്ദര്‍ സെവാഗിനോട് പ്രതിരോധിക്കാനും പറയില്ല. ടീം ആക്രമിച്ച് കളിക്കണം എന്നാണ് എങ്കില്‍ അവിടെ കോഹ്‌ലി ഉണ്ടാവാന്‍ പാടില്ല. ടീമിന് ദൃഡത നല്‍കുന്ന വ്യക്തിയാണ് കോഹ് ലി. പവര്‍ഫുള്‍ സ്‌ട്രൈക്കറല്ല. 

ആക്രമിച്ച് കളിക്കാന്‍ കോഹ് ലിക്കാവും. പക്ഷേ അത് നിലയുറപ്പിച്ചതിന് ശേഷമാണ്. അതാണ് കോഹ് ലിയുടെ ശൈലി. കോഹ് ലി ഒന്നും മാറ്റേണ്ടതില്ല. ആദ്യ ടി20യില്‍ കോഹ് ലി ബാറ്റ് ചെയ്യുന്ന വിധം എന്നെ ആശങ്കയിലാക്കുന്നു. വേഗത്തില്‍ റണ്‍സ് കണ്ടെത്താനാണ് എങ്കില്‍ മറ്റാരെയെങ്കിലുമാണ് കോഹ് ലി ഇറക്കേണ്ടത് എന്നും അജയ് ജഡേജ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

4 വിക്കറ്റ് ജയം, വനിതാ പോരിൽ കേരളത്തെ വീഴ്ത്തി കർണാടക