ചിത്രം: ട്വിറ്റർ 
Sports

തകരാതെ നിന്നത് 29 വർഷം; സച്ചിൻ സ്ഥാപിച്ച അപൂർവ റെക്കോർഡ് സ്വന്തം പേരിലാക്കി ഇഷാൻ കിഷൻ

1994ൽ സച്ചിൻ സ്ഥാപിച്ച 321 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്

സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗൺ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിന പോരാട്ടത്തിൽ അർധ സെഞ്ച്വറി നേടി ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ. 29 വർഷം പഴക്കമുള്ള സച്ചിന്റെ റെക്കോർഡാണ് ഇഷാൻ കിഷൻ സ്വന്തം പേരിലേക്ക് മാറ്റിയത്. 

ഏകദിനത്തിൽ ഓപ്പണറായി ഇറങ്ങി ആദ്യ അഞ്ച് ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന പഴക്കമുള്ള റെക്കോർഡാണ് ഇഷാൻ തകർത്തത്. ആദ്യ അഞ്ച് ഇന്നിങ്സുകളിൽ നിന്നു ഇഷാൻ ഇതുവരെ നേടിയത് 348 റൺസ്. 1994ൽ സച്ചിൻ സ്ഥാപിച്ച 321 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്. 

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ഇഷാൻ അർധ സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് രണ്ടാം പോരിലും തിളങ്ങിയത്. ടീമിന്റെ ടോപ് സ്കോററും യുവ താരമായിരുന്നു. 

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇഷാൻ ആദ്യമായി ഓപ്പണറായി എത്തിയത്. 28 റൺസായിരുന്നു സമ്പാദ്യം. പത്ത് മാസങ്ങൾക്ക് ശേഷം ബം​ഗ്ലാദേശിനെതിരെയും താരം ഓപ്പണറായി. മത്സരത്തിൽ 131 പന്തിൽ അടിച്ചെടുത്തത് 210 റൺസ്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. 

ഈ വർഷം ആദ്യം ശ്രീലങ്കക്കെതിരെ നടന്ന പോരിൽ ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയില്ല. പിന്നാലെ ഓസ്ട്രേലിയക്കെതിരെ ഓപ്പണറായെങ്കിലും മൂന്ന് റൺസിൽ പുറത്തായി. പിന്നാലെയാണ് വിൻഡീസിനെതിരെ തുടരെ രണ്ട് അർധ സെഞ്ച്വറികൾ നേടി റെക്കോർഡ് തന്റെ പേരിലേക്ക് മാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT