ഇഷൻ കിഷൻ/ ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

കോളടിച്ചത് ഇഷാന്‍ കിഷന്! ശ്രേയസിനെ കടത്തിവെട്ടി; 15.25 കോടിക്ക് മുംബൈ തിരിച്ചെത്തിച്ചു

കോളടിച്ചത് ഇഷാന്‍ കിഷന്! ശ്രേയസിനെ കടത്തിവെട്ടി; 15.25 കോടിക്ക് മുംബൈ തിരിച്ചെത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ കോടികള്‍ മുടക്കി തിരികെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ഒരു ഇന്ത്യന്‍ താരം ലേലത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയെന്ന റെക്കോര്‍ഡോടെയാണ് യുവ താരം വീണ്ടും മുംബൈ സ്‌ക്വാഡിലെത്തുന്നത്. 

15.25 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ പാളയത്തിലെത്തിച്ചത്. നേരത്തെ യുവരാജ് സിങിന് 16 കോടി രൂപ ലേലത്തില്‍ ലഭിച്ചതാണ് ഒന്നാം സ്ഥാനത്തുള്ളത്. 

വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂരന് വേണ്ടിയും ടീമുകൾ മത്സരിച്ചു. 10.75 കോടിയ്ക്ക് താരത്തെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം പാളയത്തിലെത്തിച്ചു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സും താരത്തിനായി ശക്തമായി രം​ഗത്തുണ്ടായിരുന്നു.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌സ്‌റ്റോയെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 6.75 കോടിയ്ക്കാണ് ഇംഗ്ലീഷ് താരത്തെ പഞ്ചാബ് പാളയത്തിലെത്തിച്ചത്. 

വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേഷ് കാര്‍ത്തികിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. താരത്തെ 5.5 കോടിക്കാണ് ടീം സ്വന്തമാക്കി.

അതേസമയം വൃദ്ധിമാന്‍ സാഹയെ ആരും വാങ്ങിയില്ല. താരം അണ്‍സോള്‍ഡായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും