ചുരുളന്‍ മുടിവെച്ച് മലിംഗയായി ഇഷാന്‍ കിഷന്‍ സ്‌ക്രീന്‍ഷോട്ട്
Sports

ചുരുളന്‍ മുടിവെച്ച് മലിംഗയായി ഇഷാന്‍ കിഷന്‍; മുംബൈ ക്യാമ്പിലെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം ഇഷാനെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കി.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നുളള പിന്‍മാറ്റം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് കരിയറില്‍ തിരിച്ചടി നേരിട്ടെങ്കിലും ഐപിഎല്‍ ക്യാമ്പ് താരം ആഘോഷമാക്കുകയാണ്. രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം ഇഷാനെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കി.

ഇപ്പോള്‍ ഐപിഎല്ലിനായി മുംബൈ ക്യാമ്പിലുള്ള താരം മുംബൈയുടെ ബൗളിങ് പരിശീലകും മുന്‍ ശ്രീലങ്കന്‍ താരവുമായ ലസിത് മലിംഗയെ അനുകരിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലിംഗയുടെ ചുരുളന്‍ മുടിക്ക് സമാനമായ വിഗ്ഗ് തലയില്‍ വെച്ച് ഇഷാന്‍ മലിംഗയുടെ ബൗളിങ് ശൈലി അനുകരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇഷാന്‍ കിഷന്റെ വീഡിയോ മുംബൈ തങ്ങളുടെ ഫാന്‍ പേജിലും പങ്കിട്ടുണ്ട്. മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍.

മാര്‍ച്ച് 22 ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം 24 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ്. അഞ്ച് തവണ മുംബൈയെ ചാമ്പ്യന്‍മാരാക്കിയ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ഇത്തവണ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയെ നയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT