വീഡിയോ ദൃശ്യം 
Sports

റണ്‍ഔട്ട് സാധ്യത മുന്‍പില്‍ കണ്ട് ഇഷാന്‍ കിഷന്‍, ധോനിയുടെ ബുദ്ധിയെന്ന് ആരാധകര്‍(വീഡിയോ) 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലെ ഇഷാന്‍ കിഷന്റെ സ്റ്റംപിങ്ങാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ബാറ്റുകൊണ്ട് മികവ് കാണിക്കാന്‍ സാധിച്ചില്ലെങ്കിലും വിക്കറ്റ് കീപ്പിങ്ങില്‍ ഇഷാന്‍ കിഷനില്‍ നിന്ന് വന്ന മികവ് ആരാധകരുടെ കണ്ണിലുടക്കുന്നു. ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലെ ഇഷാന്‍ കിഷന്റെ സ്റ്റംപിങ്ങാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ഭുവിയുടെ സ്ലോ ഡെലിവറിയില്‍ ഇഷാന്റെ അണ്ടര്‍ ആം ഹിറ്റാണ് ലക്ഷന്‍ സന്ദകന്റെ വിക്കറ്റ് വീഴ്ത്തിയത്. അവസാന ഓവറില്‍ ബൈയിലൂടെ സന്ദകന്‍ സ്‌ട്രൈക്ക് കരുണരത്‌നയ്ക്ക് കൈമാറാന്‍ ശ്രമിക്കുമെന്ന് ഇഷാന് വ്യക്തമായിരുന്നു. റണ്‍ഔട്ടിന് ശേഷമുള്ള ഇഷാന്റെ പ്രതികരണവും ഇത് വ്യക്തമാക്കുന്നു.

റണ്‍ഔട്ട് ആക്കുമെന്ന് താന്‍ പറഞ്ഞില്ലേ എന്നാണ് ഇഷാന്‍ നായകന്‍ ശിഖര്‍ ധവാനോട് പറയുന്നത്.  ഗ്ലൗസ് മാറ്റാതെ തന്നെയാണ് ഇഷാന്‍ പന്ത് സ്റ്റംപിലേക്ക് എറിഞ്ഞത്. വിക്കറ്റിന് പിന്നില്‍ കയ്യടികള്‍ വാരിക്കൂട്ടിയ ധോനി ഗ്ലൗസ് ഊരിമാറ്റിയതിന് ശേഷമാണ് ത്രോയിലേക്ക് കടക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT