ഫോട്ടോ: ട്വിറ്റർ 
Sports

സിറാജിന് പകരം ഇഷാന്തോ, ഉമേഷോ? കോഹ്‌ലി വരും; ഹനുമ വിഹാരി പുറത്തേയ്ക്ക്

സിറാജിന് പകരം ഇഷാന്തോ, ഉമേഷോ? കോഹ്‌ലി വരും; ഹനുമ വിഹാരി പുറത്തേയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നാളെ കേപ്ടൗണില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരെക്കെ ഉള്‍പ്പെടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാഹുലിന്റെ നായകത്വം ചോദ്യ ചിഹ്നത്തിലായി. 

മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് വിജയിച്ച് ദക്ഷിണാഫ്രിക്കയില്‍ ചരിത്രത്തിലാദ്യമായി പരമ്പര നേട്ടമെന്ന ലക്ഷ്യമാണ് ഇന്ത്യ മുന്നില്‍ കാണുന്നത്. മൂന്നാം ടെസ്റ്റില്‍ കോഹ്‌ലി തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന ഘടകമാണ്. കോഹ്‌ലി എത്തുന്നതോടെ ഹനുമ വിഹാരിക്ക് അന്തിമ ഇലവനില്‍ സ്ഥാനം നഷ്ടമാകും. 

മൂന്നാം നമ്പറില്‍ പൂജാര, നാലാം നമ്പറില്‍ കോഹ്‌ലി, അഞ്ചാം സ്ഥാനത്ത് രഹാനെ സഖ്യം ഇറങ്ങും. പൂജാരയും രഹാനെയും രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. 

ഫോം ഔട്ടുള്ള ഋഷഭ് പന്ത് കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പന്തിനെ മാറ്റി വൃദ്ധിമാന്‍ സാഹയെ കളിപ്പിക്കണമെന്ന മുറവിളി ശക്തമാണ്. 

പേസ് നിരയില്‍ മുഹമ്മദ് സിറാജ് പരിക്ക് ഭേദമാകാത്ത സാഹചര്യത്തില്‍ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം കിട്ടും. ഇഷാന്തിനാണ് സാധ്യത കൂടുതല്‍. ടീമില്‍ മറ്റ് മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT