ഇഷാന്ത് ശര്‍മ 
Sports

രണ്ടാം ഓവറില്‍ സിബ്ലിയെ കൂടാരം കയറ്റി ഇഷാന്ത്, രാഷ്ട്രപതിയുടെ അനുമോദനത്തിനൊപ്പം ഗ്രൗണ്ടില്‍ മിന്നും തുടക്കം

പിങ്ക് ബോള്‍ ടെസ്റ്റില്‍ തന്റെ രണ്ടാമത്തെ ഓവറില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍ ഡോം സിബ്ലിയെ ഇഷാന്ത് കൂടാരം കയറ്റി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നൂറാം ടെസ്റ്റില്‍ മിന്നും തുടക്കവുമായി ഇഷാന്ത് ശര്‍മ. പിങ്ക് ബോള്‍ ടെസ്റ്റില്‍ തന്റെ രണ്ടാമത്തെ ഓവറില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍ ഡോം സിബ്ലിയെ ഇഷാന്ത് കൂടാരം കയറ്റി. ഏഴ് പന്തില്‍ ഡക്കായാണ് സിബ്ലി മടങ്ങിയത്. 

ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് രണ്ട് റണ്‍സ് മാത്രം എത്തി നില്‍ക്കുമ്പോഴാണ് ഇഷാന്തിന്റെ പ്രഹരം വരുന്നത്. തന്റെ ആദ്യ ഓവറില്‍ ഔട്ട്‌സൈഡ് ഓഫായാണ് ഇഷാന്ത് എറിഞ്ഞത് എങ്കില്‍ രണ്ടാമത്തേതിലേക്ക് എത്തിയപ്പോള്‍ എറൗണ്ട് ഓഫായാണ് പന്ത് കുത്തിയത്. പ്രതിരോധിക്കാനായി ബാക്ക്ഫൂട്ടിലേക്ക് നിന്ന സിബ്ലിക്ക് പിഴത്തു. ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് സെക്കന്റ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക്...

പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ടെസ്റ്റില്‍ വിശ്രമം ലഭിച്ച പേസര്‍ ബൂമ്ര തിരിച്ചെത്തി. രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കപ്പെട്ട വാഷിങ്ടണ്‍ സുന്ദറും പിങ്ക് ബോള്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. 

ബാറ്റിങ്ങില്‍ കൂടുതല്‍ സാധ്യത നല്‍കാന്‍ വാഷിങ്ടണ്‍ സുന്ദറിന് സാധിക്കുമെന്നത് മുന്‍നിര്‍ത്തിയാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്ന് കോഹ് ലി പറഞ്ഞു. മൊട്ടേരയിലെ പിച്ചില്‍ പേസര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ ബൗണ്‍സ് പിച്ചില്‍ നിന്ന് ലഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍