ചിത്രം: ട്വിറ്റർ 
Sports

ഗോവയെ കീഴടക്കി എ ടി കെ മോഹൻ ബഗാൻ; ജയം എതിരില്ലാത്ത ഒരു ​ഗോളിന്  

സൂപ്പർ താരം റോയ് കൃഷ്ണയാണ് വിജയ ഗോൾ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മർഗാവ്: ഐഎസ്എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ എ ടി കെ മോഹൻ ബഗാന് ജയം. ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് എ ടി കെ ജയം കൈയ്യടക്കിയത്. സൂപ്പർ താരം റോയ് കൃഷ്ണയാണ് വിജയ ഗോൾ നേടിയത്. ​ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷ‌ം രണ്ടാം പകുതിയിൽ പെനാൽട്ടിയിലൂടെയാണ് വിജയ ഗോൾ പിറന്നത്. 

ബോക്‌സിനകത്തേക്ക് കുതിക്കുകയായിരുന്ന റോയ് കൃഷ്ണയെ പിന്നിൽ നിന്നും ഗോവൻ താരം ഡോഹ്ലിങ് ഫൗൾ ചെയ്തതോടെ എ ടി കെയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണ പോസ്റ്റിന്റെ വലതുമൂലയിലേക്കെത്തിച്ചു. താരം ഈ സീസണിൽ നേടുന്ന ആറാമത്തെ ഗോളാണിത് 

എ ടി കെയുടെ കാൾ മക്ഹ്യു ആണ് ഹീറോ ഓഫ് ദ മാച്ച്. ഈ ജയത്തോടെ എ ടി കെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഗോവ ആറാം സ്ഥാനത്താണ്. 


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT