ജംഷേദ്പുര്‍- എഫ്‌സി ഗോവ മത്സരം/ ഐഎസ്എല്‍ ചിത്രം 
Sports

രണ്ടാം പകുതിയിൽ വിറോടെ കളിച്ച് ജയം സ്വന്തമാക്കി;  ജംഷേദ്പുർ എഫ്സിയെ തകർത്ത് എഫ് സി ഗോവ 

ഇഗോൾ അംഗുളോയാണ് ​ഗോവൻ നിരയിൽ രണ്ടു ഗോളുകളും നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുർഗാവ്: ഐഎസ്എല്ലിലെ ഇന്നത്തെ മത്സരത്തിൽ ജംഷേദ്പുർ എഫ്സിയെ തകർത്ത് എഫ്സി ഗോവ. ആദ്യം ഒരു ​ഗോളിന് പിന്നിൽ നിന്നെങ്കിലും ശക്തമായി തിരിച്ചെത്തിയ ​ഗോവൻ താരങ്ങൾ രണ്ടു ഗോളുകൾക്ക് ജയം കൈയ്യിലൊതുക്കി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഗോവയുടെ ജയം. ഇഗോൾ അംഗുളോയാണ് ​ഗോവൻ നിരയിൽ രണ്ടു ഗോളുകളും നേടിയത്. 

തുടക്കത്തിൽ മികച്ച മുന്നേറ്റം പുറത്തെടുത്ത ജംഷേദ്പുർ 33-ാം മിനിറ്റിൽ ​ഗോവയുടെ ​ഗോൾവല കുലുക്കി.  പ്രതിരോധ നിര താരം സ്റ്റീഫൻ എസെയാണ് ജംഷേദ്പുരിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ​ഗോൾ നേടാനാകാതെ തകർന്ന ​ഗോവ രണ്ടാം പകുതിൽ ആക്രമണം പുറത്തെടുത്തു. 64-ാം മിനിറ്റിൽ ഗോവയുടെ സമനില ഗോൾ പിറന്നു. ജെയിംസ് ഡൊണാക്കിയെ അലക്‌സാൺഡ്രെ ലിമ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഇഗോൾ അംഗുളോ വലയിലെത്തിച്ചു. 

അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിലായിരുന്നു ​ഗോവയുടെ വിജയ​ഗോൾ. എഡു ബേഡിയയുടെ കോർണറിൽ നിന്നെത്തിയ പന്ത് അംഗുളോയുടെ തലയ്ക്ക് പിന്നിൽ തട്ടി വലയിലെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

കത്തുന്ന വെയിൽ.., സൂര്യഘാതത്തെ മാത്രം ഭയന്നാൽ പോരാ!

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

വിയർപ്പ് നാറ്റം ഇനി പ്രശ്നമല്ല; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ വഴികൾ

SCROLL FOR NEXT