കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ​ഗോൾ നേടിയ മലയാളി താരം അബ്ദുൾ ഹക്കു/ ചിത്രം: ട്വിറ്റർ 
Sports

ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്; കരുത്തരായ ഹൈദരാബാദിനെ രണ്ട് ​ഗോളിന് കീഴടക്കി കന്നി നേട്ടം 

ജിക്‌സൺ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ബംബോലിം: ഐഎസ്‌എല്ലിലെ ഈ സീസണിലെ കന്നി ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കരുത്തരായ ഹൈദരാബാദ് എഫ് സിയെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയം. മലയാളി താരം അബ്ദുൾ ഹക്കുവും ജോർദാൻ മുറെയും ബ്ലാസ്‌റ്റേഴ്‌സിനായി ​ഗോൾ നേടി. ജിക്‌സൺ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. 

ആദ്യപകുതിയിൽ കളി 28-ാം മിനിറ്റിൽ എത്തിയപ്പോഴാണ് അബ്ദുൾ ഹക്കു ​ഗോൾവല കുലുക്കിയത്. ബോക്‌സിലേക്ക് ഉയർന്നുവന്ന കോർണർ കിക്ക് ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെ വലയിലെത്തി. ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കുവിന്റെ സീസണിലെ ആദ്യ ഗോളുമാണിത്. 

ആദ്യ പകുതിയിൽ ഉണർന്നു കളിച്ച ഹൈദരാബാദ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളിൽ നിരന്തരം ഇരച്ചുകയറിയെങ്കിലും സ്കോർ പിറന്നില്ല. രണ്ടാം പകുതിയിൽ കിട്ടിയ അവസരങ്ങൾ കൈവിട്ടതും നിർഭാ​ഗ്യവും ഹൈദരാബാദിന് വിലങ്ങായി. 87-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ​ഗോൾ. ജോർദാൻ മുറെ സീസണിൽ നേടിയ രണ്ടാമത്തെ ​ഗോളാണ് ഇത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്