ഫോട്ടോ: ട്വിറ്റർ 
Sports

ഉദ്ഘാടന പോര് കൊച്ചിയിൽ; ഐഎസ്എല്ലിന് ഒക്ടോബർ ഏഴിന് തുടക്കം; ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ഈസ്റ്റ് ബം​ഗാൾ

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലായിരിക്കും സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗിന്റെ പുതിയ സീസണിന് ഒക്ടോബറിൽ തിരശ്ശീല ഉയരും. ഒക്ടോബർ ഏഴിനാണ് പുതിയ സീസണിന് വിസിൽ മുഴുങ്ങുന്നത്. ഉദ്ഘാടന പോരാട്ടം കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകമായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബം​ഗാളുമായി ഏറ്റുമുട്ടും. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട. ഇതിനായി ടീമിൽ അടിമുടി മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. 

ഇത്തവണ ദിവസേന മത്സരങ്ങളുണ്ടാകില്ല. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലായിരിക്കും സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. 

ഏപ്രില്‍ മാസത്തോടെ ഐഎസ്എല്‍ അവസാനിക്കും. പിന്നാലെ സൂപ്പര്‍ കപ്പ് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലീഗ് മത്സരങ്ങള്‍ മാത്രം അഞ്ച് മാസത്തോളമുണ്ടാകും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വീണ്ടും ഐഎസ്എൽ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് വ്യാപനം മൂലം മത്സരങ്ങള്‍ ഗോവയിലെ സ്റ്റേഡിയങ്ങളില്‍ വെച്ച് മാത്രമാണ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം